ന്യൂഡൽഹി: പ്രതിപക്ഷ സഖ്യത്തിന് ഐഎൻഡിഐഎ (INDIA) എന്ന് പേര് നൽകിയതിന് പിന്നാലെ നടപടിയുമായി ഡൽഹി പോലീസ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേസ് എടുത്തു. ഇൻഡ്യ എന്ന വാക്ക് ദുരുപയോഗം ചെയ്തതിനാണ് പോലീസ് നടപടി സ്വീകരിച്ചത്.
26 പ്രതിപക്ഷ പാർട്ടികൾക്കെതിരെയാണ് നടപടി. പേരുമായി ബന്ധപ്പെട്ട് ബറാകംഭാ പോലീസ് സ്‌റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്. ചിഹ്നങ്ങളുടെയും പേരുകളുടെയും അനുചിതമായ ഉപയോഗം തടയൽ നിയമ പ്രകാരം ആയിരുന്നു നടപടി സ്വീകരിച്ചത്. വ്യക്തി താത്പര്യത്തിനായി രാജ്യത്തെ പ്രതിനിധീകരിക്കുന്ന പേര് ഉപയോഗിക്കുന്നത് ഉചിതമല്ല. ഇത് ആളുകളുടെ വികാരം വ്രണപ്പെടുത്തുമെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസമാണ് പ്രതിപക്ഷ സഖ്യത്തിന് ഐഎൻഡിഐഎ എന്ന പേരിട്ടത്. ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികൾ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു പേര് സ്വീകരിച്ചത്. ഐഎൻഡിഐഎ എന്ന പേര് സ്വീകരിച്ചതിന് പിന്നാലെ വ്യാപക പ്രതിഷേധവും വിമർശമനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു നടപടി.
Discussion about this post