ഇസ്ലാമാബാദ്: പാകിസ്താനിൽ പോലീസുകാർക്ക് നേരെ ചാവേർ ആക്രമണം. പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻക്വയിലായിരുന്നു സംഭവം.
ബാറ പോലീസ് സ്റ്റേഷനിലായിരുന്നു ഭീകരാക്രമണം ഉണ്ടായത്. രണ്ട് ഭീകരർ അടങ്ങുന്ന സംഘം ആയിരുന്നു ചാവേറായി പോലീസ് സ്റ്റേഷനിൽ എത്തിയത്. സംഭവ സമയം പോലീസ് സ്റ്റേഷനുള്ളിൽ നിരവധി പേർ ഉണ്ടായിരുന്നു.
പോലീസ് സറ്റേഷന്റെ പ്രധാന കവാടത്തിലൂടെയായിരുന്നു ഇരുവരും പ്രവേശിച്ചത്. ഇതിന് തൊട്ട് പിന്നാലെ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. പ്രധാന കവാടത്തിൽ സുരക്ഷയ്ക്കായി നിന്നിരുന്ന പോലീസുകാരൻ ആണ് കൊല്ലപ്പെട്ടത്. പോലീസ് സ്റ്റേഷനിൽ എത്തിയ പ്രദേശവാസികൾക്കും പരിക്കുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരിക്കേറ്റവരിൽ മൂന്ന് പോലീസുകാരാണ് ഉൾപ്പെടുന്നത്. സംഭവത്തിന് പിന്നാലെ സ്ഥലത്ത് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Discussion about this post