ബംഗളൂരു: കർണാടകയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുരോഹിതൻ അറസ്റ്റിൽ. ശിവമോഗ ജില്ലയിലായിരുന്നു സംഭവം. കോളേജ് അദ്ധ്യാപകൻ കൂടിയായ ഫ്രാൻസിസ് ഫെർണാണ്ടസ് ആണ് അറസ്റ്റിലായത്.
17 കാരിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്. പള്ളിയുടെ ഭാഗമായുള്ള കോളേജിലെ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. ഇവിടുത്തെ അദ്ധ്യാപകൻ ആണ് ഫ്രാൻസിസ്. നിരവധി തവണ ഫ്രാൻസിസ് പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പീഡനം അസഹനീയമായതോടെ പെൺകുട്ടി വിവരം പുറത്തുപറയുകയായിരുന്നു. വീട്ടുകാരുടെ സഹായത്തോടെ പോലീസിൽ പരാതിയും നൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ് എടുത്തത്.
സംഭവത്തിൽ പോക്‌സോ നിയമ പ്രകാരമാണ് കേസ് എടുത്തത്. കോടതിയിൽ ഹാജരാക്കിയ ഫെർണാണ്ടസിനെ റിമാൻഡ് ചെയ്തു. അതേസമയം സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.
Discussion about this post