ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ ലഷ്കറെ തോയിബ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. രഹാസ്യാന്വേഷണ വിഭാഗത്തിന്റേതാണ് മുന്നറിയിപ്പ്. പ്രമുഖ നേതാക്കള്‍ക്ക് നേരെ വധശ്രമമുണ്ടാകുമെന്നും രഹസ്യാന്വേഷണം വിഭാഗം മുന്നറിയിപ്പ് നല്കുന്നു.
മോദി പങ്കെടുക്കുന്ന ചടങ്ങുകളില്‍ 26/11 പോലുള്ള ആക്രമണങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
രാജ്യതലസ്ഥാനത്തു പ്രമുഖ വ്യക്തികളെ ലക്ഷ്യമിട്ടുള്ള ഭീകരാക്രമണത്തിനായി നാലു ലഷ്കര്‍ ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറിയതായി ഡല്‍ഹി പൊലീസ് സ്പെഷല്‍ സെല്‍ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ലക്ഷ്യമിട്ടുള്ള ചാവേര്‍ ആക്രമണത്തിനാണു ലഷ്കര്‍ സംഘം പദ്ധതിയിടുന്നതെന്നാണ് സൂചന.
നോമന്, സെയ്ദ്, ഖുര്‍ഷീദ് എന്നീ കോഡ് പേരുകളാണു സംഘം ഉപയോഗിക്കുന്നത്. പാക്ക് അധിനിവേശ കശ്മീര്‍ വഴിയാണു ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയത്. അതേ സമയം ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ വാര്‍ഷികദിനമായ ഇന്നു ഡല്‍ഹിയുള്‍പ്പെടെയുള്ള വന്‍നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post