കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയില്‍ തെരുവുനായയുടെ കടിയേറ്റയാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാന്തിയില്‍ ജോയിക്കാണ് തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി അത്തിമറ്റത്ത് രാവിലെയാണ് സംഭവം. പള്ളിയില്‍ പോയി മടങ്ങിവരുമ്പോഴാണ് ജോയിയ്ക്ക് നേരെ ആക്രമണമുണ്ടായത്.
Discussion about this post