ആലപ്പുഴ: പുന്നപ്ര സൗത്ത് പഞ്ചായത്തിലെ പാർട്ടി പ്രവർത്തകർക്കെതിരെ അച്ചടക്ക നടപടിയുമായി സിപിഎം. മാത്തൂർചിറ പ്രദേശത്തെ കുടുംബങ്ങൾക്ക് റോഡ് പോലുമില്ലാത്ത അവസ്ഥ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സിപിഎമ്മിന്റെ അച്ചടക്ക നടപടി. രണ്ട് പേരെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
സിപിഎം പുന്നപ്ര സൗത്ത് ലോക്കൽ കമ്മിറ്റി അംഗം ലക്ഷ്മണൻ, വെട്ടിക്കരി ബ്രാഞ്ച് സെക്രട്ടറി ഷാജി എന്നിവരെയാണ് പാർട്ടിയിൽനിന്ന് പുറത്താക്കിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ സ്ഥലത്തെത്തിയ ഏരിയ കമ്മറ്റി അംഗം ഭീഷണിപ്പെടുത്തിയതായും, മാദ്ധ്യമങ്ങൾ ഇനി റോഡ് നൽകുമെന്ന് എംഎൽഎ അടക്കമുള്ളവർ പരിഹസിച്ചതായും പ്രദേശവാസികൾ ആരോപിക്കുന്നു.
Discussion about this post