കൊച്ചി: ഏറെ ആരാധകരുള്ള യുവനടനാണ് ഉണ്ണിമുകന്ദൻ. കരിയറിന്റെ തുടക്കത്തിൽ യുവാക്കളായിരുന്നു ഉണ്ണിയുടെ ആരാധകരനെങ്കിൽ കാളികപ്പുറം സിനിമയിലൂടെ കുടുംബപ്രേക്ഷകരുടെ മനസും താരം കീഴടക്കി. മലയാള സിനിമയെ തിയേറ്ററുകളിലേക്ക് മടക്കിക്കൊണ്ടുവന്ന മാളികപ്പുറത്തിന് നല്ല പ്രതികരണവും ലഭിച്ചിരുന്നു.
പക്ഷേ ഭാർഭൗഗ്യകരമെന്ന് പറയട്ടെ, 53 ാമത് കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ ജനകീയ ചിത്രത്തിനുള്ള അവാർഡ് പോലും മാളികപ്പുറത്തിന് ലഭിച്ചില്ല. ബാലതാരമായ ദേവവന്ദയ്ക്കും ഒരു പരാമർശം പോലും ലഭിച്ചില്ല. ഈ അവസരത്തിൽ ഉണ്ണി മുകുന്ദൻ ഇട്ട പോസ്റ്റാണ് ചർച്ചയാവുന്നത്.
സ്വന്തം കൈകളിലെ തഴമ്പുകൾ വ്യക്തമാക്കുന്ന ചിത്രത്തോടൊപ്പം . ”എല്ലാത്തിനും അർത്ഥമുണ്ടാവുന്ന ഒരു ദിവസം വരും” എന്ന കുറിപ്പോടെയാണ് താരം പങ്കുവച്ചത്. ഉണ്ണി മുകുന്ദന് എല്ലാ പിന്തുണയും ഏകി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Discussion about this post