ന്യൂയോർക്ക്: ശുചിമുറി ഉപയോഗിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വിമാനത്തിന്റെ തറയിൽ മൂത്രമൊഴിച്ച് യുവതി. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. തുടർച്ചയായ രണ്ട് മണിക്കൂറോളം ശുചിമുറി ഉപയോഗിക്കുന്നതിൽ നിന്ന് ജീവനക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് തറയിൽ മൂത്രമൊഴിച്ചതെന്ന് യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്.
യുവതി യുഎസ് ആസ്ഥാനമായുള്ള സ്പിരിറ്റ് എയർലൈൻസ് ഫ്‌ളൈറ്റിന്റെ തറയിൽ പതുങ്ങിനിൽക്കുന്നതും ഇനി പിടിച്ചുനിൽക്കാൻ കഴിയാത്തതിനാൽ വാഷ്‌റൂമിലേക്ക് പോകണമെന്ന് ജീവനക്കാരോട് തർക്കിക്കുന്നതും വ്യക്തമാണ്.
സ്പിരിറ്റ് എയർലൈൻസിന്റെ കറുപ്പും മഞ്ഞയും യൂണിഫോം ധരിച്ച ഒരു ഫ്‌ളൈറ്റ് അറ്റൻഡന്റ്, യുവതിയുമായി വഴക്കിടുന്നതും ഒടുവിൽ വിമാനത്തിന്റെ മൂലയിൽ യാത്രക്കാരിയായ യുവതി മൂത്രമൊഴിക്കുന്നതുമാണ് വീഡിയോ. സംഭവത്തെക്കുറിച്ച് സ്പിരിറ്റ് എയർലൈൻസ് ഇതുവരെ പ്രതികരിച്ചിട്ടില്ല
Discussion about this post