തിരുവനന്തപുരം: കേരളത്തിലെ കാർഷിക മേഖല ലോക വിപണിയിൽ ശ്രദ്ധയാകർഷിക്കുന്നതായി കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ. കാർഷിക വിഭവങ്ങളിൽ നിന്ന് മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കുകയും അതുവഴി ലോകവിപണി കൈയ്യടക്കാൻ ശ്രമിക്കുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരം കോയിക്കൽനാട് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചക്ക, മാങ്ങ എന്നിവയിൽ നിന്നെല്ലാം മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമ്മിക്കാം. ഇത് വഴി ഇവയുടെ കയറ്റുമതി സാധ്യതകൾ കൂടുതൽ കണ്ടെത്താൻ സാധിക്കും. ഇതിനായി കേന്ദ്രഫണ്ട് ഉപയോഗിക്കാം. ഇക്കാര്യം സർക്കാർ ഉറപ്പുവരുത്തണം. കാർഷിക മേഖലയിൽ കൃഷിക്കാർക്ക് സ്വയം പര്യാപ്തത കൈവരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ എല്ലാവിധ സാഹചര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സിറിയൻ സന്ദർശത്തിനിടയിൽ ദമാസ്‌കസിലെ മാർക്കറ്റിൽ വച്ച് നാളികേര ഉൽപ്പന്നങ്ങൾ കാണാനിടയായ അനുഭവം മന്ത്രി വിവരിച്ചു. ലോക വിപണി സംസ്ഥാന കർഷകർക്ക് അപ്രാപ്യമല്ലെന്നും മന്ത്രി പറഞ്ഞു.
Discussion about this post