ന്യൂഡൽഹി : ഇന്ത്യൻ ബ്രോഡ് കാസ്റ്റിംഗ് ആന്റ് ഡിജിറ്റൽ ഫൗണ്ടേഷന്റെ അദ്ധ്യക്ഷനും സിഡ്‌നി ഹോട്ട് സ്റ്റാർ ഇന്ത്യ പ്രസിഡന്റുമായ കെ മാധവൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. സന്ദർശനത്തിനിടെ സംപ്രേഷണ മേഖലയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ അദ്ദേഹം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.
സംപ്രേക്ഷണ മേഖലയുടെ സമഗ്ര വികസനത്തിനായി ഒരു ദേശീയ മാദ്ധ്യമ വിനോദ നയത്തിന് രൂപം നൽകണമെന്ന് കെ മാധവൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. മാദ്ധ്യമങ്ങൾക്കും നിയന്ത്രണ ഏജൻസികൾക്കും പുതിയ ദേശീയ നയം വരുന്നതോടു കൂടി വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാകുമെന്ന് മാധവൻ പറഞ്ഞു. തുടർന്ന് ഐബിഡിഎഫ് തയ്യാറാക്കിയ നിർദ്ദേശങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു. രാജ്യത്തെ കായിക ഇനങ്ങളുടെ വികസനങ്ങളെ കുറിച്ചും കൂടിക്കാഴ്ച്ചയിൽ ചർച്ച ചെയ്തു.
Discussion about this post