ടെക്‌സാസ്: ഇരുനില വീടിന്റെ മേൽക്കൂരയിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിമാനം തകർന്നു. ആളപായങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജോർജ്ജ്ടൗൺ എക്‌സിക്യൂട്ടീവ് എയർപോട്ടിന് സമീപം ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മൂന്ന് പേരുമായി പോവുകയായിരുന്ന വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ നിയന്ത്രണം വിട്ടതാവാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ അന്വേഷണം നടത്തിയാലേ യഥാർത്ഥ കാരണം വ്യക്തമാവുകയുള്ളൂ.
ഈ സമയം വീട്ടിൽ ആളില്ലാതിരുന്നത് വൻ അപകടമാണ് ഒഴിവാക്കിയത്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ ദേശീയ ഗതാഗത സുരക്ഷാ ബോർഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി നോർത്ത് വെസ്റ്റ് ബൗൾവാർഡ് താത്കാലികമായി അടച്ചിടുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post