പട്ന: ബിഹാറിൽ ദുർഗാ ക്ഷേത്രത്തിന് മുന്നിൽ ഇസ്ലാമിക പതാക സ്ഥാപിച്ചു. ദാർഭംഗ ജില്ലയിലാണ് സംഭവം. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ വിളിച്ചു കൂട്ടിയ യോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷവും കല്ലേറുമുണ്ടായി. ഇതിൽ പരിക്കേറ്റ നിരവധി പേർ ചികിത്സയിലാണെന്ന് ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ശനിയാഴ്ച രാത്രിയായിരുന്നു ക്ഷേത്രത്തിന് സമീപം ഇസ്ലാമിക പതാക സ്ഥാപിച്ചത്. മുഹറം ആഘോഷത്തിനോട് അനുബന്ധിച്ചാണ് പതാക സ്ഥാപിച്ചത് എന്നാണ് വിവരം. ഇതിനെ തുടർന്നുണ്ടായ തർക്കങ്ങൾ പരിഹരിക്കാൻ വിളിച്ചു കൂട്ടിയ യോഗത്തിലാണ് അക്രമം നടന്നത്. സംഘർഷത്തിൽ പോലീസുകാർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു.
ബിഹാറിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമങ്ങൾ പതിവാകുന്നതായി ഹൈന്ദവ സംഘടനകൾ പരാതിപ്പെടുന്നുണ്ട്. അടുത്തയിടെ ബിഹാറിലെ ഔറംഗബാദിൽ ഹനുമാൻ ക്ഷേത്രത്തിലേക്ക് ഗോമാംസം എറിഞ്ഞ സംഭവം വിവാദമായിരുന്നു. ഗോമാംസം കണ്ടെത്തിയതിനെ തുടർന്ന് ക്ഷേത്രം വൃത്തിയാക്കി ശുദ്ധിക്രിയകൾ നടത്തിയ ശേഷമായിരുന്നു ആരാധന പുനരാരംഭിച്ചത്.








