തിരുവനന്തപുരം: കഠിനംകുളത്തെ മരിയനാടിൽ വളളം മറിഞ്ഞു. പകടത്തിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആറ് മണിയ്ക്കായിരുന്നു സംഭവം.
മരിയനാട് സ്വദേശി മൗലിയാസിന്റെ ഉടമസ്ഥതയിലുളള വളളമാണ് മറിഞ്ഞത്.
ശക്തമായ തിരയിൽ പെട്ടായിരുന്നു അപകടം. സംഭവ സമയം എട്ട് മത്സ്യത്തൊഴിലാളികളാണ് വളളത്തിൽ ഉണ്ടായിരുന്നത്. ബാക്കിയുള്ള അഞ്ച് പേർക്ക് പരിക്കുകളില്ല. പരിക്കേറ്റ മൂന്ന് തൊഴിലാളികളെ അടുത്തുളള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തിൽ ഇയാളുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ഇയാളെ വിദഗ്ധ ചികിത്സയ്ക്കായി
തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റും.
തിരയിൽപ്പെട്ട് വളളം തലകീഴായ് മറിയുകയായിരുന്നു എന്ന് പരിക്കേൽക്കാതെ രക്ഷപ്പെട്ടവരും സമീപത്തുണ്ടായിരുന്നവരും പറഞ്ഞു. മരിയനാട്, മുതലപ്പൊഴി ഉൾപ്പടെയുളള തീര മേഖലകളിൽ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുക സ്ഥിരമാണ്.
Discussion about this post