Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

പ്രിയ മുഹമ്മദ് റിയാസ്, ഉണ്ടയില്ലാ വെടിവെക്കാൻ വീരസവർക്കറെ കൂട്ടുപിടിക്കരുത്: താങ്കൾക്ക് ഇംഗ്ലീഷ് അറിയില്ലെങ്കിൽ അറിയുന്നവരെ പേഴ്‌സണൽ സ്റ്റാഫിൽ വെക്കണം;മന്ത്രിക്ക് സന്ദീപ് വാചസ്പതിയുടെ മറുപടി

by Brave India Desk
Jul 25, 2023, 03:40 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ബലാത്സംഗത്തെ രാഷ്ട്രീയ ആയുധമാക്കണമെന്ന് ആർഎസ്എസ് നേതാവ് സവർക്കർക്ക് നിലപാടുണ്ടായിരുന്നുവെന്ന മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ വ്യാജ പ്രചരണങ്ങൾക്കെതിരെ സന്ദീപ് വാചസ്പതി. താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുത്തിത്തിരുപ്പ് വർഗ്ഗീയ വിഷം ഒന്നാകെ ഇതോടെ പുറത്ത് ചാടിയെന്ന് ഖേദത്തോടെ പറയട്ടെയെന്ന് സന്ദീപ് വാചസ്പതി കുറ്റപ്പെടുത്തി. താങ്കളെ പോലെയുള്ള ഒരു വർഗ്ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് ഞാനടക്കമുള്ള മലയാളികളുടെ ഗതികേടാണെന്ന് അദ്ദേഹം വിമർശിച്ചു.

നിയമ ബിരുദം നേടിയത് ആർഷോ മാതൃകയിൽ അല്ലെങ്കിൽ താങ്കൾക്ക് ഇംഗ്ലീഷ് മനസിലാകുമെന്നാണ് കരുതുന്നത്. അല്ലായെങ്കിൽ ഇംഗ്ലീഷ് അറിയുന്ന ആൾക്കാരെ പേഴ്‌സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം. അതുമല്ലെങ്കിൽ ഭാരത ചരിത്രത്തിലെ ആറു സുവർണ്ണ ഘട്ടങ്ങൾ എന്ന പേരിൽ ഇതേ പുസ്തകത്തിന്റെ മലയാള പരിഭാഷ വാങ്ങി വായിക്കണം. ഇത്രയും സാധ്യതകൾ ഉണ്ടായിട്ടും താങ്കൾ ഇത്തരം വൃത്തികേട് കാണിക്കുന്നതിന് പിന്നിൽ എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി മലയാളികൾക്ക് ഉണ്ടെന്ന് മനസ്സിലാക്കണം. താങ്കളുടെ ദുഷിച്ച ചിന്ത വമിപ്പിക്കാൻ നിങ്ങൾ കൂട്ടു പിടിച്ച പുസ്തകത്തിലെ പേജ് ഇതിനൊപ്പം ചേർക്കുന്നു. (ആ പേജ് ഒഴിവാക്കിയ താങ്കളുടെ കുറുക്കൻ ബുദ്ധി കൊള്ളാം.) എന്ന് സന്ദീപ് വാചസ്പതി വ്യക്തമാക്കി.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

സീതാദേവിയെ വീണ്ടെടുക്കാൻ രാമസേന വരുന്നുണ്ടെന്ന് അറിഞ്ഞ രാവണന്റെ സുഹൃത്തുക്കൾ രാവണന് നൽകിയ ഉപദേശവും അതിന് രാവണൻ നൽകുന്ന മറുപടിയുമാണ് വീര സവർക്കർ ഉദ്ധരിച്ചിരിക്കുന്നത്. അല്ലാതെ വീര സവർക്കർ ഭാരതത്തിലെ ജനങ്ങൾക്ക് നൽകുന്ന ഉപദേശമല്ല അത് എന്ന് അറിയാത്ത ആളല്ല താങ്കൾ. രാവണന്റെ രോഷ പ്രകടനത്തെ സവർക്കറുടെ അഭിപ്രായമായി വളച്ചൊടിക്കുന്ന താങ്കൾ മുസ്ലിം ആക്രമണകാരികൾ ജിഹാദിന്റെ ഭാഗമായി ആഗോള തലത്തിൽ സ്വീകരിക്കുന്ന കാഫിർ സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്ന നയത്തെ തെളിവ് സഹിതം രേഖപ്പെടുത്തിയ സവർക്കറുടെ വാക്കുകൾ കാണാതെ പോയത് തികച്ചും നിഷ്‌കളങ്കമായി കാണാനാകില്ലെന്ന് സന്ദീപ് വാചസ്പതി കൂട്ടിച്ചേർത്തു.

സവർക്കറുടെ ‘Six Glorious Epochs of Indian History’ എന്ന പുസ്തകത്തിന്റെ എട്ടാം അദ്ധ്യായമായ ‘Perverted Conception of Virtues’ ലാണ് ബലാൽക്കാരത്തെ ‘ശരിയായതും പരമധർമമായതുമായ പൊളിറ്റിക്കൽ ടൂൾ’ എന്ന് വിശേഷിപ്പിക്കുന്നത്. എന്നായിരുന്നു മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ പരാമർശം. ഇതിനെതിരെയാണ് സന്ദീപ് വാചസ്പതി രംഗത്തെത്തിയത്.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം

പ്രിയപ്പെട്ട മുഹമ്മദ് റിയാസിന് P A Muhammad Riyas സ്നേഹപൂർവ്വം,
മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് താങ്കൾ എഴുതിയ ഒരു ഫെയ്സ് ബുക്ക് പോസ്റ്റ് ശ്രദ്ധയിൽ പെട്ടു. താങ്കളുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുത്തിത്തിരുപ്പ് വർഗ്ഗീയ വിഷം ഒന്നാകെ ഇതോടെ പുറത്ത് ചാടിയെന്ന് ഖേദത്തോടെ പറയട്ടെ. ബിജെപിയുടേത് ബലാത്സംഗ രാഷ്ട്രീയമാണെന്ന ഉണ്ടയില്ലാ വെടി വെക്കാൻ വേണ്ടി വീര സവർക്കരെ കൂട്ടു പിടിച്ചതായി കണ്ടു. അദ്ദേഹത്തിൻ്റെ Six Glorious Epochs of Indian History എന്ന പുസ്തകത്തിലെ എട്ടാം അധ്യായത്തിൽ ബലാത്സംഗം ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കണം എന്ന് സവർക്കർ ഉപദേശിക്കുന്നു എന്നാണല്ലോ താങ്കളുടെ കണ്ടു പിടുത്തം.
നിയമ ബിരുദം നേടിയത് ആർഷോ മാതൃകയിൽ അല്ലെങ്കിൽ താങ്കൾക്ക് ഇംഗ്ലീഷ് മനസിലാകുമെന്നാണ് കരുതുന്നത്. അല്ലായെങ്കിൽ ഇംഗ്ലീഷ് അറിയുന്ന ആൾക്കാരെ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്തണം. അതുമല്ലെങ്കിൽ ഭാരത ചരിത്രത്തിലെ ആറു സുവർണ്ണ ഘട്ടങ്ങൾ എന്ന പേരിൽ ഇതേ പുസ്തകത്തിൻ്റെ മലയാള പരിഭാഷ വാങ്ങി വായിക്കണം. ഇത്രയും സാധ്യതകൾ ഉണ്ടായിട്ടും താങ്കൾ ഇത്തരം വൃത്തികേട് കാണിക്കുന്നതിന് പിന്നിൽ എന്താണെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധി മലയാളികൾക്ക് ഉണ്ടെന്ന് മനസ്സിലാക്കണം. താങ്കളുടെ ദുഷിച്ച ചിന്ത വമിപ്പിക്കാൻ നിങ്ങൾ കൂട്ടു പിടിച്ച പുസ്തകത്തിലെ പേജ് ഇതിനൊപ്പം ചേർക്കുന്നു. (ആ പേജ് ഒഴിവാക്കിയ താങ്കളുടെ കുറുക്കൻ ബുദ്ധി കൊള്ളാം.)
സീതാദേവിയെ വീണ്ടെടുക്കാൻ രാമസേന വരുന്നുണ്ടെന്ന് അറിഞ്ഞ രാവണൻ്റെ സുഹൃത്തുക്കൾ രാവണന് നൽകിയ ഉപദേശവും അതിന് രാവണൻ നൽകുന്ന മറുപടിയുമാണ് വീര സവർക്കർ ഉദ്ധരിച്ചിരിക്കുന്നത്. അല്ലാതെ വീര സവർക്കർ ഭാരതത്തിലെ ജനങ്ങൾക്ക് നൽകുന്ന ഉപദേശമല്ല അത് എന്ന് അറിയാത്ത ആളല്ല താങ്കൾ. രാവണൻ്റെ രോഷ പ്രകടനത്തെ സവർക്കറുടെ അഭിപ്രായമായി വളച്ചൊടിക്കുന്ന താങ്കൾ മുസ്ലിം ആക്രമണകാരികൾ ജിഹാദിൻ്റെ ഭാഗമായി ആഗോള തലത്തിൽ സ്വീകരിക്കുന്ന കാഫിർ സ്ത്രീകളെ ബലാത്സംഗം ചെയ്യുക എന്ന നയത്തെ തെളിവ് സഹിതം രേഖപ്പെടുത്തിയ സവർക്കറുടെ വാക്കുകൾ കാണാതെ പോയത് തികച്ചും നിഷ്കളങ്കമായി കാണാനാകില്ല.
ഇതിനെ ശുദ്ധ മലയാളത്തിൽ കുത്തിത്തിരുപ്പ്, മനസുകളിൽ വിഷം കുത്തിവെക്കൽ, കുടിക്കുന്ന വെള്ളത്തിൽ വിഷം കലക്കുക എന്നൊക്കെ പറയും. ഇതിന് എന്താണ് പരിഹാരം എന്ന് താങ്കൾ തന്നെ ചിന്തിക്കുക. സംസ്ഥാനത്തെ മൂന്നരക്കോടി ജനങ്ങളോടും മമതയോ വിദ്വേഷമോ ഇല്ലാതെ പ്രവർത്തിക്കും എന്ന സത്യ വാചകം ചൊല്ലി അധികാരമേറ്റ ഒരു മന്ത്രിക്ക് ഈ വർഗീയ വിഷം വമിപ്പിക്കൽ ചേർന്നതാണോ എന്നും ആലോചിക്കുക. എന്തായാലും താങ്കളെ പോലെയുള്ള ഒരു വർഗ്ഗീയ കോമരത്തെ ഭരണാധികാരിയായി ചുമക്കേണ്ടി വരുന്നത് ഞാനടക്കമുള്ള മലയാളികളുടെ ഗതികേടാണ്. അതേസമയം ഇത് ജാഗ്രത കുറവ് മൂലമുണ്ടായ അബദ്ധമാണെങ്കിൽ അത് തുറന്ന് പറയണം. ഉന്നയിച്ച ആരോപണങ്ങൾ പിൻവലിക്കാൻ ഞാൻ തയ്യാറാണ്. ഒരു ചെറുപ്പക്കാരൻ എന്ന നിലയിൽ താങ്കൾ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു.
വിശ്വസ്തതയോടെ
സന്ദീപ് വാചസ്പതി.

Tags: Sandeep VachaspatiPA MUHAMMAD RIYAS
Share5
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies