ഭോപ്പാൽ: കുളം നിറഞ്ഞു കവിഞ്ഞതിനെ തുടർന്ന് മദ്ധ്യപ്രദേശിൽ രണ്ട് ഗ്രാമങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദമോഹ് ജില്ലയിലെ പൗഡി, ജെത്ഗാർഹ് ഗ്രാമത്തിലെ ആളുകളെയാണ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചത്. പ്രദേശത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് തഹസിൽദാർ മോണിക ബഗ്മരേ അറിയിച്ചു.
പൗഡിയില കുളമാണ് നിറഞ്ഞ് കവിഞ്ഞത്. കുളത്തിന് സമീപമുള്ള പ്രദേശങ്ങളിൽ വെള്ളം ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ആളുകളെ മാറ്റിപാർപ്പിക്കാൻ തീരുമാനിച്ചത്. ജല അതോറിറ്റിയിലെ ജീവനക്കാർക്കൊപ്പം തഹസിൽദാർ പ്രദേശം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ആളുകളെ മാറ്റിയത്.
പ്രദേശത്ത് ഓരോ മണിക്കൂർ കഴിയുന്തോറും വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് തഹസിൽദാർ പറഞ്ഞു. ഈ അവസ്ഥ തുടർന്നാൽ വീടുകളിലേക്ക് വെള്ളം കയറി തുടങ്ങും. പ്രദേശത്തെ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടിയെന്നും തഹസിൽദാർ വ്യക്തമാക്കി.
Discussion about this post