ലക്നൗ: സമാജ് വാദി പാര്‍ട്ടി നേതാവും ഉത്തര്‍ പ്രദേശ് മന്ത്രിയുമായ അസംഖാന് വിവാദ പ്രസ്താവനയുമായി വീണ്ടും രംഗത്തെത്തി. താജ് മഹല്‍ പൊളിച്ച് മാറ്റി ശിവക്ഷേത്രം പണിയണമെന്നാണ് അസംഖാന്റെ പുതിയ പ്രസ്താവന.
ശിവസേനയെ അനുകൂലിച്ചാണ് അസംഖാന്റെ പ്രസ്താവന. ശിവ സേന താജ് മഹല്‍ പൊളിച്ച് അവിടെ ശിവ ക്ഷേത്രം നിര്‍മ്മിക്കുകയാണെങ്കില്‍ താനും അതിന് സഹായം നല്‍കുമെന്നാണ് അസംഖാന് പറഞ്ഞത്. ബാബറി മസ്ജിദ് ദിനാചരണത്തിനാണ് അസംഖാന് വിവാദ പ്രസ്താവന നടത്തിയത്.
അതേ സമയം ഭീകര സംഘടനയായി പ്രഖ്യാപിച്ച് ആര്.എസ്.എസ് നിരേധിക്കണമെന്നും അസം ഖാന് പറഞ്ഞിരുന്നു.
Discussion about this post