ന്യൂഡൽഹി : കേന്ദ്ര സർക്കാാരിനെതിരെ ലോക്‌സഭയിൽ അവിശ്വാസ പ്രമേയം ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകിയിരിക്കുകയാണ്. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിലാണ് നോട്ടീസ് നൽകിയത്. എന്നാൽ പ്രതിപക്ഷത്തിന്റെ എല്ലാ ഗൂഢനീക്കങ്ങളും മുന്നിൽ കാണുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒരു പ്രസംഗമാണ് ഈ സാഹചര്യത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. 2019 ൽ ലോക്‌സഭയിൽ മോദി നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങളാണിത്.
അഞ്ച് വർഷത്തിൽ കോൺഗ്രസ് വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് 2019 ൽ മോദി പ്രവചിക്കുന്ന വീഡിയോയാണിത്. ” 2023 വീണ്ടും അവിശ്വാസ പ്രമേയം കൊണ്ടുവരാൻ നിങ്ങൾ മികച്ച രീതിയിൽ തയ്യാറെടുക്കണം, അതിന് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു” എന്നാണ് 2019 ൽ മോദി പറഞ്ഞത്. പ്രധാനമന്ത്രിയുടെ പ്രവചനം സത്യമാക്കിക്കൊണ്ടാണ് പ്രതിപക്ഷം ഇപ്പോൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്.
VIDEO: PM Sh @narendramodi had made a prediction 5 years back about the opposition bringing a No confidence motion! pic.twitter.com/dz8McicQ40
— Dr Jitendra Singh (मोदी का परिवार) (@DrJitendraSingh) July 26, 2023
കോൺഗ്രസിന്റെ അംഗസംഖ്യ 400ൽ നിന്ന് 40 ലക്ക് താഴ്ന്നത് ധാർഷ്ട്യത്തിന്റെ അനന്തരഫലമാണെന്ന് പ്രധാനമന്ത്രി വീഡിയോയിൽ പറയുന്നുണ്ട്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് മോദിയുടെ പ്രസംഗത്തിന്റെ വീഡിയോ പങ്കുവെച്ചത്. കേന്ദ്ര സർക്കാരിനെ അപമാനിക്കാൻ വേണ്ടി പ്രതിപക്ഷം നടപ്പിലാക്കാൻ പോകുന്ന നീക്കങ്ങൾ അഞ്ച് വർഷം മുൻപേ മോദി പ്രവചിച്ചത് അത്ഭുതത്തോടെയാണ് പ്രതിപക്ഷം ഉൾപ്പെടെ നോക്കിക്കാണുന്നത്.
Discussion about this post