കൊല്ലം : കൊല്ലത്ത് വയോധികനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ സീരിയൽ നടിയും ആൺ സുഹൃത്തും പിടിയിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശി, പരവൂർ സ്വദേശി ബിനു എന്നിവരാണ് പിടിയിലായത്.കേരള സർവകലാശാല മുൻ ജീവനക്കാരനായ 75 കാരന്റെ നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. വയോധികനിൽ നിന്ന് 11 ലക്ഷം രൂപയാണ് ഇവർ തട്ടിയെടുത്തത്.
വീട് വാടകയ്ക്ക് ആവശ്യപ്പെട്ടാണ് നിത്യ വയോധികനെ സമീപിച്ചത്. തുടർന്ന് ഇയാൾ നിത്യയ്ക്ക് വീട് വാടകയ്ക്ക് കൊടുത്തു. വയോധികനുമായി സൗഹൃദം സ്ഥാപിച്ച നിത്യ ഇയാളെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. പിന്നീട് ഇയാളുടെ വസ്ത്രം അഴിച്ചുമാറ്റി. വീട്ടിലുണ്ടായിരുന്ന ആൺസുഹൃത്ത് ഇവരുടെ സ്വകാര്യ ദൃശ്യങ്ങളെല്ലാം പകർത്തി. ഈ ദൃശ്യങ്ങൾ വെച്ചാണ് വയോധികനെ ഇവർ ഭീഷണിപ്പെടുത്തിയത്.
പതിനൊന്ന് ലക്ഷം രൂപയോളം ഇയാളിൽ നിന്ന് ഇവർ തട്ടിയെടുത്തു. വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് വയോധികൻ പരവൂർ പോലീസിനെ സമീപിച്ചത്. ഹണിട്രാപ്പിൽ പെടുത്തി 11 ലക്ഷം രൂപ കവർന്നുവെന്നും കൂടുതൽ പണം ആവശ്യപ്പെടുകയാണ് എന്നുമായിരുന്നു വയോധികന്റെ പരാതി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സീരിയൽ നടിയും സുഹൃത്തും പിടിയിലായത്.












