ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയ്‌ക്കെതിരെ ബാലാവകാശ കമ്മീഷൻ. ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വ്യക്തിവിവരം പരസ്യപ്പെടുത്തിയ രാഹുലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകൾ നിയമവിരുദ്ധമെന്നാണ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്.
2021ൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ വ്യക്തി വിവരങ്ങൾ വെളിപ്പെടുത്തിയെന്നാരോപിച്ചാണ് കമ്മീഷന്റെ ഇടപെടൽ. ഇക്കാര്യം ഡൽഹി ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു. വിഷയത്തിൽ രാഹുലിനെതിരെ കേസെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ ചിത്രമാണ് രാഹുൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇത് കുട്ടിയുടെ വ്യക്തി വിവരം പരസ്യപ്പെടാൻ കാരണമായെന്നും കമ്മീഷൻ സമർപ്പിച്ച പരാതിയിൽ പറയുന്നു. ജുവൈനൽ ജസ്റ്റിസ് നിയമം , 2015ന്റെ ലംഘനമാണ് ഇതിലൂടെ നടന്നിരിക്കുന്നത്. ഇരകളുടെ കുടുംബം സംബന്ധിച്ച വിവരങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രസിദ്ധീകരിക്കരുതെന്ന് ഈ നിയമത്തിൽ എടുത്ത് പറയുന്നുണ്ട്.
Discussion about this post