Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article

ചിത്രവധം : പിഞ്ചു കുഞ്ഞുങ്ങളെ വരെ ഉപദ്രവിക്കുന്ന പിശാചുക്കൾക്ക് എന്ത് ശിക്ഷ കൊടുക്കണം

ഡോക്ടർ നന്ദകുമാരൻ തമ്പി

by Brave India Desk
Jul 29, 2023, 04:08 pm IST
in News
Share on FacebookTweetWhatsAppTelegram

“നിയമം അതിന്റെ ഔന്നിത്യത്തിൽ പ്രതികാരമിച്ഛിക്കുന്നില്ല”

പലപ്പോഴും കേട്ടിട്ടുള്ള വാചകമാണിത്. എന്നാലിത് ദന്തഗോപുരവാസികളായ നീതിത്തമ്പ്രാക്കന്മാർ ഉണ്ടാക്കിയ കേൾക്കാൻ സുഖമുള്ള ഒരു വാചകം മാത്രമാണ്. സ്വന്തം അച്ഛനോ അമ്മയോ സഹോദരനോ മകനോ മകളോ അതിദാരുണമായി  കൊലപാതകത്തിനു ഇരയായ, ഏതൊരു മനുഷ്യനോടും ചോദിച്ചു നോക്കൂ അയാൾ പ്രതികാരം ഇച്ഛിക്കുന്നുണ്ടോ എന്ന് ?

Stories you may like

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

അപ്പോൾ നമുക്ക് മനസ്സിലാകും, നിയമത്തിനും അതിന്റെ ഔന്നത്യത്തിനും ഒക്കെ, യഥാർത്ഥ ജീവിതത്തിന്റെയും അതിന്റെ   ക്രൂരമായ പ്രായോഗികതയുടെയും മുന്നിൽ വെറും കടലാസിന്റെ വില പോലും ഇല്ല എന്ന്.

മനുഷ്യൻ ആത്യന്തികമായി ഒരു മൃഗം തന്നെയാണ്. വിശേഷബുദ്ധി ഉള്ളതുകൊണ്ട്  അവൻ ഒരു സാമൂഹിക മൃഗമാണ് എന്നേയുള്ളൂ. കുറ്റകൃത്യം ചെയ്യാനുള്ള വാസന മൃഗീയമായ ആദിമചോദനയാണ്.  അല്ലാതെ,  സാഹചര്യങ്ങളുടെ ഉൽപ്പന്നമാണ് കുറ്റവാളി എന്ന മണ്ടൻ ആശയങ്ങൾ ഒക്കെ  മാനവിക വിഷയങ്ങളിൽ മണ്ടൻ ലിബറലുകൾക്ക് ആധിപത്യം ലഭിച്ചത് കൊണ്ട് ഉണ്ടായി പ്രചരിച്ച അപകടകരമായ ബാലിശ വാദങ്ങളാണ്.

ചിലർ അഭിപ്രായപ്പെടുന്നത് ദാരിദ്ര്യമാണ് കുറ്റവാളിയെ സൃഷ്ടിക്കുന്നത്, അതുകൊണ്ട് ദാരിദ്ര്യം ഇല്ലായ്മ ചെയ്താൽ മതി എന്നാണ്. കൊടും ദാരിദ്ര്യത്തിൽ കിടക്കുന്ന 100 പേരിൽ  60 പേരും തങ്ങളുടെ അവസ്ഥയോർത്ത് പരിതപിച്ച്  രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ഓടുന്നു, 30 പേർ  ദാരിദ്ര്യത്തിന്റെ വിഷമവൃത്തത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നു, ബാക്കി 10 പേർ മാത്രമേ കുറ്റവാളികളായി മാറുന്നുള്ളൂ. ദാരിദ്ര്യം എന്ന് ചുറ്റുപാടാണ് കുറ്റവാളിയെ ജനിപ്പിക്കുന്നത് എങ്കിൽ, ബാക്കി 90 പേരും കുറ്റകൃത്യത്തിന്റെതല്ലാത്ത ഒരു ജീവിതം തിരഞ്ഞെടുക്കുന്നതിനെ നിങ്ങൾ എങ്ങനെ ന്യായീകരിക്കും?

അതുകൊണ്ട്, ഹീനമായ കുറ്റകൃത്യങ്ങൾ   മനുഷ്യനിലെ മൃഗമനസ്സിന്റെ ആദിമ ചോദനകളാണ് എന്നതിൽ ചിന്താശീലം ഉള്ള മനുഷ്യർക്ക് ആശയക്കുഴപ്പം ഉണ്ടാകില്ല. ഈ ചോദനകളെ, മൃഗീയവും ഭയാനകമായ രീതികളിലൂടെ മാത്രമേ നിയന്ത്രിക്കാനാവു എന്നതും  പകൽ പോലെ വ്യക്തമാണ്. അതുകൊണ്ടാണ്, ഏത് ആധുനിക നിയമസംഹിതയോടും തെളിവ് നിയമങ്ങളുടെയും വ്യവഹാരപദ്ധതിയുടെയും  കാര്യത്തിൽ  കിടപിടിക്കുന്ന കൗടിലീയവും കാമാന്തകീയവും  പോലും,  “കണ്ടകശോധന” ത്തിൽ – ക്രിമിനൽ ശിക്ഷയിൽ – രാക്ഷസിയമായ ശിക്ഷകൾ   അനുശാസിക്കുന്നത്.

ഒരു സ്ഥിര കുറ്റവാളിക്കോ കൊടുംകുറ്റവാളിക്കോ ജയിൽ ശിക്ഷ ഒരു ശിക്ഷയേ അല്ല. ആഴ്ചയിൽ രണ്ടുദിവസം മാംസാഹാരവും, വർഷത്തിലൊരിക്കൽ പരോളും, മുറിയിൽ ഫാനും, അടച്ചുറപ്പുള്ള കെട്ടിടവും, ബീഡി തൊട്ട് കഞ്ചാവ് വരെ എല്ലാത്തരം ലഹരികളുടെയും  ലഭ്യതയുമുള്ള ഒരിടം, കുറ്റവാളികളെ സംബന്ധിച്ചിടത്തോളം  അവർക്ക് വിശ്രമിക്കാനും കൂടുതൽ കുറ്റങ്ങൾ ചെയ്യാനുള്ള  ശാരീരികവും മാനസികവും വൈജ്ഞാനികവുമായ ബലം പുനരാർജിക്കാനുമുള്ള ഒരു ഇടത്താവളം മാത്രമാണ്.

അവർക്ക് മരണശിക്ഷ ഒരു ഭയപ്പെടുത്തുന്ന  ശിക്ഷയല്ല. മരണം എന്നത് അമൂർത്തവും രൂപരഹിതവുമായ ഒരു ആശയം മാത്രമാണ്. അതിനോടുള്ള ഭയം അമൂർത്തമായതിനോടുള്ള  അവ്യക്തമായ ഒരു ഭയം മാത്രമാണ്.  അതിനെക്കുറിച്ച് നമുക്ക് സങ്കൽപ്പിക്കാനേ കഴിയൂ,  ഏകദേശം കൃത്യമായി ഊഹിക്കാൻ ഒന്നും സാധിക്കില്ല.

എന്നാൽ വേദന അങ്ങനെയല്ല. അത് നമുക്ക് നിത്യ പരിചയമുള്ള ഒന്നാണ്. മൂർത്തമായ, രൂപമുള്ള ഒന്നാണ്. ചെറിയ വേദനയും വലിയ വേദനയും സഹിക്കാനാവാത്ത വേദനയും നമുക്ക് പരിചയമുണ്ട്. കാലിലെ തൊലി പോയാൽ എത്ര വേദന എടുക്കും എന്ന് നമുക്കറിയാം. ആ സ്ഥിതിക്ക്, ശരീരത്തിലെ മുഴുവൻ തൊലിയും പോയാൽ എത്രത്തോളം വേദന എടുക്കും എന്ന് നമുക്ക് ഏകദേശം കൃത്യമായി  ഊഹിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ മനുഷ്യനു മരണത്തോടുള്ള ഭയത്തേക്കാൾ ആദിമവും  സത്യവും രൂഢമൂലവും ആണ് വേദനയോടുള്ള ഭയം. കുറ്റകൃത്യം ചെയ്താൽ വധശിക്ഷ കിട്ടും  എന്നതിനേക്കാൾ  , എത്രയോ ഫലപ്രദമായ ഒരു ഭീഷണി ആയിരിക്കും  കുറ്റകൃത്യം ചെയ്താൽ ആസഹനീയമായ വേദന ദിവസങ്ങളോളം അനുഭവിക്കേണ്ടി വരും,  എന്നത്.

ചുരുക്കി പറഞ്ഞാൽ, കുറ്റകൃത്യത്തിന് ഇരയാക്കപ്പെട്ട നിഷ്കളങ്കരുടെ രക്തത്തോട്  മനുഷ്യയോഗ്യമായ സ്വാഭാവികനീതി പുലർത്താനും, ഭാവി കുറ്റവാളികളെ ആ കൃത്യത്തിൽ നിന്ന് ഭയപ്പെടുത്തി പിന്തിരിപ്പിക്കാനും  പര്യാപ്തമായ ശിക്ഷ കഠിനവേദന മാത്രമാണ്. അത് കൊടുക്കുന്നതിൽ നിന്ന്, മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള  വ്യാജമായ  ഉത്കണ്ഠ ഒരു ഭരണകൂടത്തെ തടയരുത്.

അഞ്ചു വയസ്സുള്ള കുഞ്ഞിനെ   പീഡിപ്പിച്ചോ അല്ലാതെയോ കൊല്ലാൻ സാധിക്കുന്ന മനോരോഗം ഇല്ലാത്ത മനുഷ്യൻ ഒരു മനുഷ്യനേ അല്ല, അതുകൊണ്ടുതന്നെ അവൻ മനുഷ്യാവകാശം ഒട്ട് അർഹിക്കുന്നുമില്ല. ഇത്തരം പിശാചുക്കളെ   പഴയ ഭാരതീയ രീതിയിൽ ചിത്രവധം ചെയ്യാനോ, അല്ല ഇനി സായിപ്പിന്റെ സംസ്കാരമേ രുചിക്കൂ എന്നുണ്ടെങ്കിൽ hang draw and quarter   ചെയ്യാനോ ഉള്ള നിയമം നിർമ്മിക്കാൻ നമ്മൾ പൊതുജനം ഭരണകൂടത്തെ നിർബന്ധിക്കേണ്ടിയിരിക്കുന്നു.

പിശാചുക്കൾ പൈശാചികമായ  പെരുമാറ്റ അർഹിക്കുന്നുള്ളൂ. വിദ്യയും ഭിക്ഷയും ദയയും പാത്രം അറിഞേ ദാനം ചെയ്യാൻ പാടുള്ളൂ . ഇത്തരം മനുഷ്യ ചെകുത്താന്മാരോട് സുഖമരണം എന്ന ദയ കാണിക്കുന്ന നമ്മൾ ഒരു സമൂഹം എന്ന നിലയിലും വ്യക്തികൾ എന്ന നിലയിലും വലിയ വില കൊടുക്കേണ്ടിവരും.

Tags: afsakhAluva MurderChandnialuva
Share1TweetSendShare

Latest stories from this section

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

ബ്രഹ്‌മപുത്രയിൽ ഭീമൻ അണക്കെട്ട് അധികം വൈകാതെ തന്നെ,നീക്കങ്ങൾ വേഗത്തിലാക്കി കേന്ദ്രസർക്കാർ

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies