തിരുവനന്തപുരം : ഫോട്ടോഷൂട്ടിനിടെ കാൽവഴുതി പുഴയിൽ വീണ് നവദമ്പതികളെ കാണാതായി. ഒപ്പമുണ്ടായിരുന്ന യുവാവ് മരിച്ചു. തിരുവനന്തപുരത്ത് പള്ളിക്കലിലാണ് സംഭവം. കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ് ഭാര്യ നൗഫി എന്നിവരെയാണ് പള്ളിക്കൽ ആറ്റിലേക്ക് വീണ് കാണാതായത്. പാറപ്പുറത്തുകയറി കയറി ഫോട്ടോ എടുക്കുന്നതിനിടെയായിരുന്നു സംഭവം.
അഞ്ച് ദിവസം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹശേഷം വിരുന്നിനായി ഇരുവരും പള്ളിക്കലുള്ള ബന്ധു വായ അൻസിലിൻറെ വീട്ടിഷ എത്തിയതായിരുന്നു. മറ്റുള്ളവർക്കൊപ്പം സമീപത്തെ പുയിലേക്ക് പോയ ഇവർ പാറക്കൂട്ടത്തിൽ നിന്ന് ഫോട്ടോ എടുക്കുകയായിരുന്നു. ഇതിനിടെ കാൽ വഴുതി നവദമ്പതികളുംഅൻസിലും പുഴയിലേക്ക് വീണു. കൂടെയുണ്ടായിരുന്ന ബന്ധുവിനെ ആളുകൾ ചേർന്ന് രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം സിദ്ദിഖിനെയും നൗഫിയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. നാട്ടുകാർ വിവരം അറിയിച്ചതോടെ പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിച്ചു. തിരച്ചിലിനായി പ്രത്യേക നീന്തൽ വിദഗ്ദരും സ്ഥലത്തെത്തിയിട്ടുണ്ട്. ഇരുവർക്കും വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.
Discussion about this post