ന്യൂഡൽഹി: മുഹറം ഘോഷയാത്രയ്ക്കിടെ ഡൽഹിയിൽ സംഘർഷം. പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ടോടെയായിരുന്നു മുഹറം ഘോഷയാത്രയ്ക്കിടെ സ്ഥലത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ആഘോഷത്തിന്റെ ഭാഗമായി എണ്ണായിരം പേർ സംഘടിച്ച ഘോഷയാത്രയായിരുന്നു സംഘടിപ്പിച്ചത്. ഘോഷയാത്ര കടന്ന് പോകാനായി വഴിയും നിശ്ചയിച്ചിരുന്നു. എന്നാൽ സംഘർഷ സാദ്ധ്യത പരിഗണിച്ച് ഘോഷയാത്ര പാത കടന്നുപോകേണ്ട വഴി മാറ്റണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക സംഘടനകൾ രംഗത്ത് എത്തുകയായിരുന്നു.
എന്നാൽ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകിയിരുന്നവർ ഈ ആവശ്യം അംഗീകരിച്ചില്ല. ഇതിന് പിന്നാലെ ആവശ്യമുന്നയിച്ചവരെ ഇവർ കായികമായി നേരിടുകയായിരുന്നു. ഇതാണ് വൻ സംഘർഷത്തിൽ കലാശിച്ചത്.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ഘോഷയാത്ര കടന്നുപോകുന്ന ഭാഗങ്ങളിൽ വൻ പോലീസ് സന്നാഹം ഉണ്ടായിരുന്നു. ഇവർ എത്തി പ്രശ്‌നം പരിഹരിക്കാൻ ശ്രമിച്ചു. എന്നാൽ ഇവരെയും മർദ്ദിക്കുകയായിരുന്നു. പ്രദേശത്ത് കല്ലേറ് ഉൾപ്പെടെ ഉണ്ടായി. നിരവധി വാഹനങ്ങളും തകർന്നു.
Discussion about this post