ലക്‌നൗ: ഉത്തർപ്രദേശിൽ കൻവാർ തീർത്ഥാടകരുടെ യാത്ര തടസ്സപ്പെടുത്തി വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമവുമായി മതതീവ്രവാദികൾ. റായ്ബറേലിയിലായിരുന്നു സംഭവം. മതതീവ്രവാദികൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദു സംഘടനകൾ രംഗത്ത് എത്തി.
കച്ച്‌ലയിൽ നിന്നും ബറേലിയിലേക്ക് പോകുകയായിരുന്നു തീർത്ഥാടക സംഘം. ഇതിനിടെയായിരുന്നു മതതീവ്രവാദികൾ ഇവരുടെ യാത്ര തടസ്സപ്പെടുത്തിയത്. യാത്രയ്ക്കിടെ ഇവർ ഷാ നൂരി മസ്ജിദിന് മുൻപിലൂടെ കടന്ന് പോകാൻ ശ്രമിച്ചു. ഇതാണ് മതതീവ്രവാദികളെ ചൊടിപ്പിച്ചത്. മസ്ജിദിന് മുൻപിലൂടെ കടന്ന് പോകാൻ പാടില്ലെന്ന് തീർത്ഥാടകരോട് പറയുകയായിരുന്നു. എന്നാൽ യാത്ര തുടരണമെന്ന് കൻവാർ തീർത്ഥാടകർ ആവശ്യപ്പെട്ടു. ഇതോടെ മതതീവ്രവാദികൾ തീർത്ഥാടകരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
പ്രദേശവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് ഹിന്ദു സംഘടനാ പ്രവർത്തകർ സ്ഥലത്ത് എത്തി. ഇതോടെ ഇവരെയും മതതീവ്രവാദികൾ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെ വിവരം അറിഞ്ഞ പോലീസ് സ്ഥലത്ത് എത്തി. പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. സംഭവത്തിൽ മതതീവ്രവാദികൾക്കെതിരെ ഹിന്ദു വിശ്വാസികൾ കുത്തിയിരുന്ന പ്രതിഷേധിച്ചു. സംഭവത്തിൽ പരാതിയും നൽകിയിട്ടുണ്ട്. കൻവാർ തീർത്ഥാടകരെ തടഞ്ഞ് പ്രദേശത്ത് വർഗ്ഗീയ സംഘർഷത്തിനുള്ള ശ്രമമായിരുന്നു മതതീവ്രവാദികളുടേത് എന്ന് ഹിന്ദു വിശ്വാസികൾ പറഞ്ഞു.
Discussion about this post