മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍നിന്ന് സര്‍ക്കാര്‍ അംശദായം വാങ്ങുന്നില്ലെന്ന് ദേവസ്വംമന്ത്രി നിയമസഭയില്‍ പ്രസ്താവിച്ചത് വാസ്തവവിരുദ്ധമാണെന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് മുന്‍ ചെയര്മാന് ഇളയിടത്ത് വേണുഗോപാല്‍.
കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍നിന്ന് അംശദായമായി മലബാര്‍ ദേവസ്വം ബോര്‍ഡ് വര്‍ഷത്തില്‍ 12 ലക്ഷം രൂപ വാങ്ങുന്നുണ്ട്. പ്രസ്തുത ക്ഷേത്രത്തിലെ ജീവനക്കാരുടെ ശമ്പളമെല്ലാം പിഷാരികാവ് ദേവസ്വമാണ് നല്‍കുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡിലെ ഉദ്യോഗസ്ഥനായ എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് മാത്രമാണ് സര്‍ക്കാര്‍ ശമ്പളം നല്‍കുന്നത്.
പിഷാരികാവു പോലെ വരുമാനമുള്ള ക്ഷേത്രത്തിലൊന്നും സര്‍ക്കാര്‍ സാമ്പത്തികസഹായം കൊടുത്തിട്ടില്ല. കണ്ണൂരിലെ പറശ്ശിനി മുത്തപ്പന്‍കാവ് ക്ഷേത്രത്തിലേക്ക് സര്‍ക്കാറില്‍നിന്ന് ഒന്നുംതന്നെ കൊടുക്കാറില്ല.
പിഷാരികാവ് ക്ഷേത്രത്തിലെ മരാമത്ത് പണികള്‍ക്ക് ട്രസ്റ്റിബോര്‍ഡ് പാസ്സാക്കിയ എസ്റ്റിമേറ്റും പ്ലാനും നല്‍കിയിട്ടും മലബാര്‍ ദേവസ്വം ബോര്‍ഡ് അനുമതിനല്‍കിയിട്ടില്ല. എസ്റ്റിമേറ്റും പ്ലാനും അംഗീകരിക്കുക മാത്രമേ അവര്‍ ചെയ്യേണ്ടതുള്ളൂ. അതുപോലും ചെയ്യുന്നില്ല. മന്ത്രി ക്ഷേത്രങ്ങളുടെ ഇന്നത്തെ അവസ്ഥയെപ്പറ്റി പഠിക്കാതെയാണ് നിയമസഭയില്‍ പ്രസ്താവനനടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post