കാസർകോട് : കോടതി വളപ്പിലെ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച് വിറ്റ താത്ക്കാലിക ജീവനക്കാരൻ അറസ്റ്റിൽ. കാസർകോട് ഹോസ്ദുർഗ് കോടതിയിലാണ് സംഭവം. ഏച്ചിക്കാനം സ്വദേശിയായ എ വി സത്യൻ (61) ആണ് പടിയിലായത്.
കഴിഞ്ഞ 23 നാണ് മോഷണം നടന്നത്. അറ്റകുറ്റപ്പണികൾ നടത്താനായി അഴിച്ച് വച്ചതായിരുന്നു ഗേറ്റ്. ഈ ഇരുമ്പ് ഗേറ്റ് മോഷ്ടിച്ച്, വാടകയ്ക്ക് എടുത്ത ഗുഡ്സ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. ഹോസ്ദുർഗ് കോടതി തന്നെ പ്രതിയെ റിമാന്റ് ചെയ്തു. കോടതിയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളി ആയിരുന്നു ഇയാൾ.
Discussion about this post