ന്യൂഡൽഹി: ചന്ദ്രനിലേക്ക് കുതിച്ചുയർന്ന് രാജ്യത്തിന്റെ ചാന്ദ്ര പര്യവേഷണ വാഹനമായ ചാന്ദ്രയാൻ 3. പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടു. ശനിയാഴ്ചയോടെ പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും.
അർദ്ധരാത്രിയോടെയായിരുന്നു ചാന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ടത്. ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ജ്വലനം വിജയകരമായതോടെയായിരുന്നു പേടകം ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമിട്ടുള്ള യാത്ര ആരംഭിച്ചത്. അർദ്ധരാത്രി 12 നും 12.30 നും ഇടയിൽ ആയിരുന്നു ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ ജ്വലനം. പ്രൊപ്പൽഷൻ മൊഡ്യൂളിലെ ലാ എൻജിൻ 20 മിനിറ്റോളം ജ്വലിപ്പിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതർ അറിയിച്ചു. ചാന്ദ്രയാൻ 3 ഭൂമിയുടെ ഭ്രമണപഥം വിട്ടതോട് കൂടി ദൗത്യം നിർണായകമായ മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
ജൂലൈ 14 നായിരുന്നു പര്യവേഷണത്തിന്റെ ഭാഗമായി ചാന്ദ്രയാൻ 3 വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. ജിഎസ്എൽവി മാർക്ക് III റോക്കറ്റിൽ ആയിരുന്നു വിക്ഷേപണം. ഈ മാസം 23 നോ 24 നോ പേടകം ചന്ദ്രോപരിതലത്തിൽ ലാൻഡ് ചെയ്യും.
Discussion about this post