നൂഹ്: ഹരിയാനയിലെ നൂഹ് നൽഹാർ മഹാദേവ ക്ഷേത്രം കേന്ദ്രമാക്കി ഇസ്ലാമിക മൗലികവാദികൾ ആസൂത്രണം ചെയ്തത് സമാനതകളില്ലാത്ത ഹൈന്ദവ വേട്ടയെന്ന് റിപ്പോർട്ട്. ക്ഷേത്ര പരിസരത്തെ കുന്നുകളിൽ താവളമടിച്ച അക്രമികൾ താഴേക്ക് കല്ലേറും വെടിവെപ്പും നടത്തി. രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന കലാപകാരികൾ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും സുരക്ഷാ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
സംഘർഷം ആരംഭിക്കുന്നതിന് മണിക്കൂറുകൾക്ക് മുന്നേ തന്നെ അക്രമികൾ കുന്നുകളിൽ താവളമടിച്ചിരുന്നു. ഇത് കലാപത്തിന്റെ ആസൂത്രിത സ്വഭാവത്തെയാണ് കാണിക്കുന്നത് എന്നാണ് ഹൈന്ദവ സംഘടനകളുടെ ആരോപണം. അവിടെയിരുന്ന് അക്രമികൾ നടത്തിയ കല്ലേറിനെയും വെടിവെപ്പിനെയും അതിജീവിച്ച് ആശങ്കയുടെ മണിക്കൂറുകളാണ് ഹൈന്ദവ വിശ്വാസികൾ ക്ഷേത്രത്തിനുള്ളിൽ കഴിച്ച് കൂട്ടിയത്.
ഇസ്ലാമിക മൗലികവാദികൾ ആക്രമണം ആരംഭിച്ച ശേഷമാണ് അവർ വലിയ തോതിൽ സംഘടിതരാണെന്നും അക്രമം ആസൂത്രിതമാണെന്നും പോലീസിന് ബോദ്ധ്യപ്പെട്ടത്. തങ്ങൾ എണ്ണത്തിൽ കുറവായിരുന്നതിനാൽ പോലീസ് അർദ്ധസൈനിക വിഭാഗങ്ങളുടെ സഹായം തേടി. ഇവർ വന്നാണ് ബന്ദികളാക്കപ്പെട്ടവരെ പിന്നീട് ക്ഷേത്രത്തിനുള്ളിൽ നിന്നും മോചിപ്പിച്ചത്.
നിലവിൽ ക്ഷേത്രത്തിന്റെയും പരിസര പ്രദേശങ്ങളുടെയും നിയന്ത്രണം അർദ്ധ സൈനിക വിഭാഗമാണ് ഏറ്റെടുത്തിരിക്കുന്നത്. തീ പിടിച്ച അൻപതോളം വാഹനങ്ങളാണ് ക്ഷേത്ര പരിസരത്ത് നിന്നും എടുത്ത് മാറ്റിയത്.
കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളിൽ എൺപതോളം പേരെയാണ് പോലീസ് പിടികൂടിയത്. ബജ്രംഗ് ദൾ നേതാവ് മോനു മനേസറിനെ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്നും തടയാൻ ഒരു വിഭാഗം പദ്ധതികൾ തയ്യാറാക്കിയതോടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്.
Discussion about this post