തിരുവനന്തപുരം : ഗണപതിയെയും ഹൈന്ദവ ആചാരങ്ങളെയും അധിക്ഷേപിച്ച എഎൻ ഷംസീർ വിശ്വാസികളോട് മാപ്പ് പറയണമെന്ന ആവശ്യം ഉയരുന്നതിനിടെ പ്രതികരണവുമായി സ്പീക്കർ രംഗത്ത്. താൻ ഒരു മതവിശ്വാസത്തെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചില്ല എന്നാണ് സ്പീക്കർ പറഞ്ഞത്. മതവിശ്വാസികൾ തനിക്കൊപ്പമാണെന്നും സ്പീക്കർ അറിയിച്ചു.
തിരുത്താൻ മാത്രമുള്ളതൊന്നും താൻ പറഞ്ഞിട്ടില്ല എന്ന നിലപാടിലാണ് ഷംസീർ. അങ്ങനെ തിരുത്തണമെങ്കിൽ ഭരണഘടനയല്ലേ തിരുത്തേണ്ടത് എന്നും ഷംസീർ ചോദിച്ചു. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നയാളാണ് താൻ.
ശാസ്ത്രബോധം വളർത്തണമെന്നത് എങ്ങനെ മതവിരുദ്ധമാകും. തന്റെ മതനിരപേക്ഷത ചോദ്യം ചെയ്യാൻ ആർക്കുമാവില്ല എന്നും സ്പീക്കർ കൂട്ടിച്ചേർത്തു. തനിക്ക് മുൻപു ഇങ്ങനെ സംസാരിച്ച ആളുകൾ ഉണ്ട്. ഇതിൽ വിഷമം ഉള്ളവർക്ക് പ്രതിഷേധിക്കാം. ഇനി ഒരു ഏറ്റുമുട്ടലിലേക്ക് ഇല്ല എന്നും ഷംസീർ പറഞ്ഞു.
Discussion about this post