ന്യൂഹ് : ഹരിയാനയിലെ ന്യൂഹില്‍ ഉണ്ടായ വര്‍ഗ്ഗീയ സംഘര്‍ഷത്തില്‍ ആക്രമണം നടത്തിയ ഒരു കുറ്റവാളിയെയും വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു. കലാപത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര തുക കലാപകാരികളില്‍ നിന്ന് തന്നെ ഈടാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കലാപവുമായി ബന്ധപ്പെട്ട നടത്തിയ പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹരിയാനാ സര്‍ക്കാര്‍ പാസാക്കിയ നിയമം അനുസരിച്ച് ആക്രമണത്തില്‍ പൊതു മുതല്‍ നശിപ്പിക്കപ്പെട്ടാല്‍ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. എന്നാല്‍ ജനങ്ങളുടെ സ്വകാര്യ സ്വത്ത് സംബന്ധിച്ചിടത്തോളം അവ നികത്താനുള്ള ബാധ്യത നഷ്ടം ഉണ്ടാക്കിയവര്‍ക്കാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കലാപത്തെ തുടര്‍ന്ന് ഇതുവരെ 119 പേരേ അറസ്റ്റ് ചെയ്യുകയും 90 പേരേ തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.
ബജ്‌റംഗദള്‍ നേതാവ് മോനു മനേസര്‍ എവിടെയാണെന്ന് തനിക്കറിയല്ല. രാജസ്ഥാന്‍ പോലീസ് ആവശ്യപ്പെട്ടാല്‍ മോനു മനേസറിനെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്നും ഹരിയാനാ മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post