ന്യൂഡൽഹി : കേന്ദ്രസർക്കാരുമായോ സർക്കാർ സ്ഥാപനങ്ങളുമായോ ഉള്ള തീർപ്പുകൽപ്പിക്കാത്ത കരാർ തർക്കങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനായുള്ള വിവാദ് സേ വിശ്വാസ് II പദ്ധതി ആരംഭിച്ചു. 2023-24 ലെ കേന്ദ്ര ബജറ്റിൽ കേന്ദ്ര ധനമന്ത്രിയാണ് ഈ പദ്ധതി പ്രഖ്യാപിച്ചിരുന്നത്. കരാറുകാർക്ക് ക്ലെയിമുകൾ സമർപ്പിക്കാൻ ഒക്ടോബർ 31 വരെ സമയം അനുവദിച്ചതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
കക്ഷികളിൽ ഒരാൾ ഇന്ത്യാ ഗവൺമെന്റോ അല്ലെങ്കിൽ ഗവണ്മെന്റിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമോ ആയിട്ടുള്ള എല്ലാ ആഭ്യന്തര കരാർ തർക്കങ്ങൾക്കും ഈ പദ്ധതി ബാധകമാകുന്നതാണ്. ഈ സ്കീമിന് കീഴിൽ 30.04.2023-നോ അതിനുമുമ്പോ പാസായ കോടതി തീർപ്പുകൾ പ്രകാരം കരാറുകാരന് വാഗ്ദാനം ചെയ്യുന്ന ഒത്തുതീർപ്പ് തുക കോടതി അനുവദിച്ച മൊത്തം തുകയുടെ 85% വരെ ആയിരിക്കും.
സർക്കാരിന്റെയും സർക്കാർ സ്ഥാപനങ്ങളുടെയും കരാർ തർക്കങ്ങൾ പരിഹരിക്കുന്നതിനായി 2023-24 ലെ കേന്ദ്ര ബജറ്റിലാണ് ധനമന്ത്രി നിർമ്മല സീതാരാമൻ ഈ പദ്ധതി പ്രഖ്യാപിച്ചത്. കോടതിയിൽ ആർബിട്രൽ വിധി വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ, സ്റ്റാൻഡേർഡ് നിബന്ധനകളുള്ള ഒരു സെറ്റിൽമെന്റ് സ്കീം ആണ് ഇതിനായി അവതരിപ്പിക്കുന്നത്. തർക്കങ്ങളുടെ തീർപ്പാക്കൽ നിലയെ ആശ്രയിച്ച് ഗ്രേഡഡ് സെറ്റിൽമെന്റ് നിബന്ധനകൾ വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ഇത്. ഈ പദ്ധതി നടപ്പിലാക്കുന്നതിനായി സർക്കാർ ഇ-മാർക്കറ്റ്പ്ലേസ് (GeM) ഒരു പ്രത്യേക വെബ് പേജ് വികസിപ്പിച്ചിട്ടുണ്ട്. പദ്ധതിയുടെ വിശദാംശങ്ങൾ ധനമന്ത്രാലയത്തിന്റെ ചെലവ് വകുപ്പിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Discussion about this post