2023 ലെ ഗണേശോത്സവ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചുള്ള പോസ്റ്റർ പങ്കുവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഒറ്റപ്പാലം താലൂക്ക് ഗണേശോത്സവ കമ്മിറ്റിയുടെ ആഘോഷച്ചടങ്ങുകളിൽ ആണ് ഉണ്ണി മുകുന്ദൻ പങ്കെടുക്കുക. ഞാനുണ്ട് ഉത്സവത്തിന് കൂടെയുണ്ടാവണം എന്ന കുറിപ്പോടുകൂടിയ പോസ്റ്ററാണ് ഉണ്ണിമുകുന്ദൻ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിട്ടുള്ളത്.
2023 ഓഗസ്റ്റ് 22 ന് ആണ് ഒറ്റപ്പാലത്ത് ഗണേശോത്സവം ആഘോഷ ചടങ്ങുകൾ നടക്കുന്നത്. ഗണേശോത്സവ കമ്മിറ്റി ഒറ്റപ്പാലം താലൂക്കിന്റെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷ പരിപാടികൾ വൈകിട്ട് 4 മണിക്കാണ് ആരംഭിക്കുക. ഉണ്ണി മുകുന്ദന്റെ സാന്നിധ്യം ഇത്തവണ ഒറ്റപ്പാലത്തെ ഗണേശോത്സവത്തെ കൂടുതൽ ആവേശകരമാക്കും എന്നാണ് കരുതപ്പെടുന്നത്.
ഗണപതി ഭഗവാൻ വെറും മിത്താണ് എന്ന സ്പീക്കർ എ എൻ ഷംസീറിന്റെ വിവാദ പരാമർശത്തെ തുടർന്ന് നാടെങ്ങും വലിയ രീതിയിലുള്ള പ്രതിഷേധങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ ഈ വർഷത്തെ ഗണേശോത്സവം പൂർവ്വാധികം ഭംഗിയായി ആഘോഷിക്കാൻ ആണ് എല്ലാ സ്ഥലങ്ങളിലെയും ഗണേശോത്സവ കമ്മിറ്റികളുടെ തീരുമാനം.
Discussion about this post