Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ?; ഷംസീറിനോടും ഗോവിന്ദനോടും ആറ് ചോദ്യങ്ങൾ ഉന്നയിച്ച് ഡോ. കെഎസ് രാധാകൃഷ്ണൻ; പരമതനിന്ദ ഇന്ത്യയിൽ വേണ്ടെന്നും ഫേസ്ബുക്ക് കുറിപ്പ്

by Brave India Desk
Aug 3, 2023, 03:16 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീർ ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ഡോ. കെഎസ് രാധാകൃഷ്ണൻ. ഷംസീറിനോടും പരാമർശത്തിൽ അദ്ദേഹം മാപ്പ് പറയേണ്ടെന്ന നിലപാട് വ്യക്തമാക്കിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനോടും ചില ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് രാധാകൃഷ്ണൻ രംഗത്ത് വന്നിരിക്കുന്നത്. ഷംസീറിന്റെ പരമതനിന്ദ ഇന്ത്യയിൽ വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ടോ? ഷംസീറിന്റെ പരമതനിന്ദ ഇന്ത്യയിൽ വേണ്ട. ഷംസീറിനോടും ഗോവിന്ദനോടും ആറ് ചോദ്യങ്ങൾ?

ഗണപതി മിത്താണ് എന്ന് പ്രചരിപ്പിച്ചത് ശാസ്ത്ര ബോധം പ്രചരിപ്പിക്കുന്നതിന് വേണ്ടിയാണെന്നാണ് സ്പീക്കർ ഷംസീറും പാർട്ടി സെക്രട്ടറി ഗോവിന്ദനും വിശദീകരിച്ചത്. ഭരണഘടന അനുച്ഛേദം 51 – എ (എച്ച് ) അനുസരിച്ചു ശാസ്ത്രബോധം പ്രചരിപ്പിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ് എന്നും അവർ അവകാശപ്പെട്ടു. ഭരണഘടനയിലെ നിദ്ദേശക തത്വങ്ങളിൽ ഉൾപ്പെട്ട മൗലിക കടമകളുടെ കൂട്ടത്തിലാണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേ നിർദ്ദേശക തത്വങ്ങളിലാണ് ഏകീകൃത പൗരനിയമം നടപ്പിലാക്കണം എന്നും നിർദ്ദേശിച്ചിരിക്കുന്നത്. എന്നാൽ ഏകീകൃത പൗരനിയമം നടപ്പിലാക്കരുത് എന്നാണ് ഈ രണ്ടു ഭരണഘടന പ്രേമികളും ആവശ്യപ്പെടുന്നത്. പൗരനിയമത്തിലല്ല ഇസ്ലാമിക വ്യക്തി നിയമത്തിലാണ് ഷംസീറിനു താത്പര്യം. ഗോവിന്ദന്റെ കണ്ണ് മുസ്ലിം വോട്ടിലും.

അതുകൊണ്ടാണ് ശാസ്ത്രത്തിൽ കണ്ണുവെച്ചിരിക്കുന്നത്. ഇവർ അറിയാത്ത കാര്യം ശാസ്ത്രത്തിന്റെ നിർവ്വചനത്തിൽ സംഭവിച്ചിരിക്കുന്ന മാറ്റമാണ്. ഇതിനെയാണ് ശാസ്ത്ര നിർവചനത്തിൽ ‘പാരഡൈം ഷിഫ്റ്റ് ‘ എന്ന് പറയുന്നത്. കേരളത്തിൽ ശാസ്ത്ര സാഹിത്യ പരിഷത് പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രനിർവ്വചനം പഴംചരക്കാണ്. അത് ഇപ്പോൾ ആരും അംഗീകരിക്കുന്നുമില്ല. മാർക്‌സിസം ശാസ്ത്രമാണെന്ന് ഇന്നും വിശ്വസിക്കുന്ന നിഷ്‌കളങ്കനാണ് ഗോവിന്ദൻ. ഇസ്ലാം ശാസ്ത്ര മതമാണ് എന്ന് വിശ്വസിക്കുന്ന ബുദ്ധിമാനാണ് ഷംസീർ. അതുകൊണ്ടു ഇസ്ലാമിലും കമ്മ്യൂണിസത്തിലും ശാസ്ത്രമുണ്ട് എന്നും രണ്ടു പേരും വിശ്വസിക്കുന്നു.

തന്റെ മതം ശാസ്ത്രമാണ് എന്നും അത് മാത്രമാണ് ശാസ്ത്രമെന്നും അതല്ലാത്തതെല്ലാം അശാസ്ത്രമാണെന്നും വിശ്വസിക്കാൻ ഷംസീറിനു അവകാശമുണ്ട്. എന്നാൽ തന്റെ മതം ഒഴികെയുള്ള മതങ്ങൾ അധമങ്ങളാണ് എന്ന് പറയാൻ അദ്ദേഹത്തിന് അവകാശമില്ല. കാരണം അത് പരമതനിന്ദയാണ്. ഇസ്ലാമിക മതരാഷ്ട്രത്തിലാണ് ഷംസീർ ജീവിക്കുന്നതെങ്കിൽ പരമതനിന്ദ ആവോളം ആകാം. എന്നാൽ ഇന്ത്യയിൽ അത് ശരിയല്ല. ഈ പശ്ചാത്തലത്തിൽ ഗോവിന്ദനോടും ഷംസീറിനോടും ചില ചോദ്യങ്ങൾ ചോദിക്കാതിരിക്കാനാകില്ല.

(1)അള്ളാഹു, മലക്ക്, ചെകുത്താൻ, സ്വർഗം, അന്ത്യവിധി, മരിച്ചവന്റെ ഖബറിനുള്ളിൽ നടക്കുന്ന കുറ്റവിചാരണ ഇവയൊന്നും ലോകത്താരും ഇന്നുവരെ കണ്ടിട്ടില്ല. ഇവയെല്ലാം മിത്താണോ വസ്തുതയാണോ? ഇവയെല്ലാം ശാസ്ത്രീയമാണ് എന്നും നിങ്ങൾ കരുതുന്നുണ്ടോ? ഇവ മിത്താണ് എന്നാണ് ഷംസീർ കരുതുന്നത് എങ്കിൽ ഗണപതിക്ക് പകരം ഉദാഹരണം ഇസ്ലാമിൽ നിന്നാകാമായിരുന്നു.

(2) അസത്യവേദക്കാരായ ബഹുദൈവവിശ്വാസികൾ, ബിംബാരാധകർ, ക്രിസ്ത്യാനികൾ, ജൂദന്മാർ എന്നിവരെ ഇസ്ലാമാക്കി മാറ്റുക എന്നത് ഒരു മുസ്ലിമിന്റെ കടമയാണ്. അതിനെ ജിഹാദ് എന്നാണ് വിശേഷിപ്പിക്കുന്നത്. ജിഹാദിൽ ചത്താലും കൊന്നാലും സ്വർഗം കിട്ടുമെന്നും അങ്ങനെ സ്വർഗത്തിൽ എത്തുന്ന പുരുഷന്മാർക്ക് അള്ളാഹു ഹൂറികളെ നൽകുമെന്നും പറയുന്നു. എന്നാൽ സ്ത്രീകൾക്ക് എന്ത് നൽകുമെന്ന് പറയുന്നുമില്ല. ഇത് ശാസ്ത്രീയമാണ് എന്ന് ഷംസീർ വിശ്വസിക്കുന്നുണ്ടോ?

(3) മരിച്ചു കിടക്കുന്നവന്റെ മൃതശരീരത്തിന് മുന്നിൽ നിന്ന് മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നത് കമ്മ്യൂണിസ്‌റ് അനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഗോവിന്ദൻ മാഷേ ഈ അനുഷ്ഠാനം മിത്താണോ ശാസ്ത്രമാണോ?
(4) പാർട്ടിക്കുവേണ്ടി അന്യനെ കൊല്ലുന്നവനെ വിപ്ലവകാരിയെന്നും പാർട്ടിക്കുവേണ്ടി മരിക്കുന്നവനെ രക്തസാക്ഷി എന്നും വിളിക്കുന്നു. ഇതിൽ രക്തസാക്ഷി അമരനാണ് എന്നും അയാൾ മരിക്കാതെ ജീവിക്കുന്നുണ്ട് എന്നും പറയുന്നു. ഇതിൽ എന്ത് യുക്തിയും ശാസ്ത്രവുമാണ് ഉള്ളത്? മരിച്ചവൻ പിന്നെ ജീവിച്ചിരിക്കുന്നു എന്നതിന് ഒരു തെളിവും ഇന്നേ വരെ കിട്ടിയിട്ടില്ല. എന്നിട്ടും രക്തസാക്ഷി എന്ന് പറഞ്ഞു ആളെ പറ്റിക്കുന്നതാണോ ഗോവിന്ദാ ശാസ്ത്രബോധം?

(5) ഡയലിറ്റിക്കൽ മെറ്റീരിയലിസം എന്ന സിദ്ധാന്തം അർത്ഥ ശൂന്യവും അസംബന്ധവുമായ വിശ്വാസമാണ്. ഡയലറ്റിക്കൽ ആൻഡ് ഹിസ്റ്റോറിക്കൽ മെറ്റീരിയലിസം എന്ന സിദ്ധാന്തമാകട്ടെ മനുഷ്യ വിരുദ്ധവും പ്രകൃതി വിരുദ്ധവുമാണ്. കമ്മ്യൂണിസം എന്നത് മനുഷ്യൻ ഇന്നുവരെ ഒരിടത്തും കണ്ടിട്ടില്ലാത്ത മിത്തുമാണ്. എന്നിട്ടും എന്തിനാണ് ഗോവിന്ദ ഈ പിത്തലാട്ടം?
6) പാർട്ടി യോഗങ്ങൾ നടക്കുമ്പോൾ രക്തസാക്ഷി മണ്ഡപങ്ങൾ പണിയുകയും അതിൽ ര്കതപുഷ്പങ്ങൾ അർപ്പിക്കുകയും ചെയ്യാറുണ്ട്. എന്ത് ശാസ്ത്രയുക്തിയാണ് ഇതിലുള്ളത്?

പാർട്ടിക്കുവേണ്ടി എന്തും ചെയ്യാം എന്ന് നിങ്ങൾ കരുതരുത്. ഇസ്ലാം മതത്തിൽ അടിയുറച്ചു വിശ്വസിക്കുന്ന ഷംസീറിനു മദ്രസ വിദ്യാഭ്യാസത്തിലൂടെ ലഭിച്ച വിശ്വാസം ഉപേക്ഷിക്കാനാകില്ല. പരമതനിന്ദയും അതിന്റെ ഭാഗമാണ്.

Tags: an shamseerk n radhakrishnan
Share14
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies