ഛണ്ഡീഗഡ് : ഹരിയാനയിലെ നൂഹില്‍ വര്‍ഗ്ഗീയ സംഘര്‍ഷം നില നില്ക്കുന്ന പ്രദേശങ്ങളില്‍ അര്‍ദ്ധ സൈനിക സേന വിഭാഗങ്ങള്‍ ഫ്ലാഗ് മാര്‍ച്ച് നടത്തി. വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെ തുടര്‍ന്ന് പ്രദേശത്ത് കര്‍ഫ്യു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഫ്ലാഗ് മാര്‍ച്ച് നടന്നത്.
അതേസമയം ആക്രമണങ്ങളില്‍ ഭയന്ന് ജനങ്ങള്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണെന്നും ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും പ്രദേശവാസികള്‍ പറയുന്നു. “ചുറ്റും ഭയത്തിന്റെ അന്തരീക്ഷമാണ്. ഞങ്ങൾ കുട്ടികളെ പുറത്തേക്ക് അയയ്‌ക്കുന്നില്ല. രാത്രിയിലും ഞങ്ങൾ വളരെ ഭയപ്പെടുന്നു, എന്ത് സംഭവിക്കുമെന്ന് അറിയില്ല”, പ്രദേശവാസി പറയുന്നു.
ആക്രമ സംഭവങ്ങളില്‍ ഇതുവരെ 165 ഓളം പേരെ അറസ്റ്റ് ചെയ്യുകയും 83 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. കൂടാതെ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 7 ആയി ഉയര്‍ന്നു.
സംസ്ഥാനത്തെ നൂഹ്, ഫരീദാബാദ്, പൽവാൽ ജില്ലകളിലും ഗുരുഗ്രാമിലെ മൂന്ന് സബ് ഡിവിഷനുകളിലും സ്ഥിതി ഗുരുതരവും സംഘര്‍ഷഭരിതവുമായി തുടരുന്നു. ആയതിനാല്‍ ഓഗസ്റ്റ് 5 വരെ ഈ ജില്ലകളിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
Discussion about this post