ന്യൂഡൽഹി: ഗണപതിയും ഹൈന്ദവ വിശ്വാസങ്ങളും മിത്താണെന്ന പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ പരാതി. രാഷ്ട്രപതി ദ്രൗപതി മുർമുവിനാണ് പരാതി നൽകിയിരിക്കുന്നത്. പരാമർശത്തിൽ ഷംസീറിനെതിരെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് രാഷ്ട്രപതിയ്ക്ക് പരാതി ലഭിച്ചിരിക്കുന്നത്.
സുപ്രീം കോടതി അഭിഭാഷകൻ കോശി ജേക്കബാണ് പരാതിക്കാരൻ. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തിയുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പ്രവർത്തികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് പരാതിയിൽ പറയുന്നു. അദ്ദേഹം നടത്തിയ പരാമർശം സത്യപ്രതിജ്ഞയുടെ കടുത്ത ലംഘനമാണ്. ഷംസീറിനെ ഭരണഘടനാ പദവിയിൽ നിന്ന് പുറത്താക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു. ഷംസീറിന്റെ പരാമർശം
ഗണപതി ഭക്തരുടെ മതവികാരം വ്രണപ്പെടുത്തുന്നതും, അപകീർത്തികരവുമാണ്. പ്രകോപനപനമുണ്ടാക്കുന്ന തരത്തിലുള്ളതാണ് പരാമർശമെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Discussion about this post