തിരുവനന്തപുരം : സ്പീക്കർ എഎൻ ഷംസീർ മാപ്പുപറയാൻ ആഗ്രഹിച്ചാലും അതിന് സമ്മതിക്കില്ലെന്ന് നടി സജിത മഠത്തിൽ. കാരണം അത് ശാസ്ത്ര ബോധത്തിൽ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവും. ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കിൽ തിരിച്ചു പറയുന്നത് ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതാണ് എന്നും സജിത മഠത്തിൽ ഫേസ്ബുക്കിൽ കുറിച്ചു.
കവിഭാവനയിലെ പുഷ്പകവിമാനം തനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമല്ല. അത് സയൻസ് കോൺഗ്രസ്സിൽ എത്ര വലിയ പദവിയിലിരിക്കുന്ന ആൾ വന്നു പറഞ്ഞാലും ശാസ്ത്ര സത്യമാവില്ല. ഇതൊന്നും തെളിയിക്കപ്പെടാൻ വിശ്വാസമല്ല കൂട്ട്. അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകൾ തന്നെ വേണം.
ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നിലനിൽക്കുന്നത്. പക്ഷെ ഇക്കണക്കിനു പോയാൽ സയൻസ് പാഠങ്ങളിൽ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാൻ അധികകാലമൊന്നും വേണ്ടി വരില്ല. ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണെന്നും ശാസ്ത്ര സത്യങ്ങൾക്കൊപ്പം നിൽക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കർക്ക്, എ.എൻ ഷംസീറിന് അഭിവാദ്യങ്ങളെന്നും സജിത മഠത്തിൽ കുറിച്ചു.
Discussion about this post