ശ്രീനഗര്‍ : ജമ്മുകശ്മീരിന്റെ അമിതാധികാരം റദ്ദാക്കിയശേഷമുള്ള മാറ്റങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് പ്രമുഖ ബ്രിട്ടീഷ് – അറബ് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ അംജദ് താഹാ. തന്റെ കശ്മീര്‍ സന്ദര്‍ശന വേളയില്‍ താഹാ പങ്ക് വച്ച ട്വീറ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ജമ്മു കശ്മീര്‍ ഭൂമിയിലെ പറുദീസയാണെന്നും അദ്ദേഹം കുറിച്ചു.
ഭാവി തലമുറകള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്ന ഇന്ത്യയുടെ സമാധാന നടപടികളില്‍ നിന്ന് താന്‍ പ്രചോദനം ഉള്‍ക്കൊണ്ടതായി അംജദ് താഹാ പറഞ്ഞു. കശ്മീര്‍ താഴ്‌വര വീണ്ടും സന്ദര്‍ശിക്കുമ്പോള്‍ ഇവ പ്രകടമാണെന്നും താല്‍ക്കാലിക മാര്‍ഗ്ഗങ്ങളേക്കാള്‍ സുസ്ഥിര പരിഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടക്കുന്നത്. മുന്‍കാല പ്രക്ഷുബ്ദങ്ങള്‍ക്കിടയിലും ഈ പ്രദേശം വരും തലമുറക്ക് പ്രതീക്ഷ നല്‍കുന്നത്. കശ്മീര്‍ സൗന്ദര്യത്തിന്റെ നാടാണ്. അവിടുത്തെ ആളുകളുടെ സൗന്ദര്യവും അവര്‍ണ്ണനീയമാണ്, അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു
ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ശ്രീനഗറില്‍ നടന്ന ജി 20 ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് മുന്നോടിയായി കശ്മീരിന്റെ മാറ്റങ്ങളെ പറ്റി അംജദ് താഹാ നടത്തിയ പരാമര്‍ശങ്ങള്‍ ലോക ശ്രദ്ധ നേടിയിരുന്നു. കശ്മീരിലെ ഹിന്ദുക്കള്‍, മുസ്ലീങ്ങള്‍, സിഖുകാര്‍, ക്രിസ്താനികള്‍ എന്നിവര്‍ക്കിടയിലെ യോജിപ്പുള്ള സഹവര്‍ത്തിത്വത്തെ അദ്ദേഹം ഏറെ പ്രശംസിച്ചിരുന്നു. കൂടാതെ ഈ സമുദായങ്ങള്‍ ഓരോന്നും ആഗോള നവീകരണത്തിനും പുരോഗതിക്കും ഗണ്യമായ സംഭാവന നല്‍കുന്നുവെന്നും അംജദ് താഹാ നേരത്തെ പറഞ്ഞിരുന്നു.
കശ്മീരിനെ ‘ഭൂമിയിലെ പറുദീസ’ എന്ന് വിശേഷിപ്പിച്ച താഹാ കശ്മീര്‍ ലോകത്തെ രക്ഷിക്കുന്നുവെന്നും കാലാവസ്ഥ വ്യതിയാനത്തിനുള്ള പരിഹാരങ്ങള്‍ ഇവിടെയുണ്ടെന്നും സൂചിപ്പിച്ചു.
ഇന്ത്യന്‍ യൂണിയനില്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി ലഭിച്ചിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന്റെ നാലാം വാര്‍ഷികം ഇന്ന് ആഘോഷിക്കുകയാണ്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനുശേഷം, അടിസ്ഥാന സൗകര്യങ്ങള്‍ അതിവേഗം വളരുകയും താഴ്‌വരയില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സേഴ്‌സും മറ്റ് പ്രമുഖ വ്യക്തികളും ഇവിടം സന്ദര്‍ശിക്കുകയും ഈ മേഖലയിലെ വര്‍ദ്ധിച്ചുവരുന്ന പൊതുജനവിശ്വാസത്തെ കൂടുതല്‍ എടുത്തു കാണിക്കുകയും ചെയ്യുന്നു.
Discussion about this post