ഡല്‍ഹി: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത് 57 സൈനികര്‍. പാക്ക് അതിര്‍ത്തിയില്‍ നടത്തിയ പോരാട്ടങ്ങളില്‍ മാത്രം ആറ് സൈനികര്‍ക്ക് ജീവന് നഷ്ടമായി. നിയന്ത്രണരേഖയില്‍ പാക്കിസ്ഥാന് നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തില്‍ ജീവന് നഷ്ടപ്പെട്ടവരുള്‍പ്പടെ ഭീകരതയ്ക്കെതിരെ പോരാടി മരിച്ച ജവാന്മാരുടെ കണക്കുകള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി രാജ്യസഭയെ അറിയിച്ചു.
2014 ഡിസംബര്‍ 1 മുതല്‍ ഈ വര്‍ഷം നവംബര്‍ 27 വരെയുള്ള കണക്കുകളാണിത്. 38 സൈനികര്‍ കൊല്ലപ്പെട്ടത് ഈ വര്‍ഷം ജൂണ്‍ 1 നും നവംബര്‍ 27നുമിടെയാണ്.
ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെ പാക്കിസ്ഥാന് നിയന്ത്രണരേഖയിലും അതിര്‍ത്തിയിലുമായി 151 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായും കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ അറിയിച്ചു.
Discussion about this post