ശ്രീനഗർ: ജമ്മുകശ്മീരിലെ സവിശേഷ ക്ലോക്ക് ടവറിന്റെ പുതിയ ചിത്രം പങ്കുവച്ച് കേന്ദ്രമന്ത്രി ങർദീപ് സിംഗ് പുരി. നവീകരിച്ച ക്ലോക്ക് ടവറിന്റെ ദൃശ്യങ്ങളാണ് മന്ത്രി പങ്കുവച്ചത്. ശ്രീനഗർ സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ടവറിന്റെ മുഖം മിനുക്കിയത്. റെക്കോർഡ് വേഗത്തിലാണ് ക്ലോക്ക് ടവറിന്റെ പണി പൂർത്തിയായത്.
ശ്രീനഗറിലെ ലാൽ ചൗക്കിലാണ് ചരിത്ര പ്രസിദ്ധമായ ഈ ക്ലോക്ക് ടവർ സ്ഥിതി ചെയ്യുന്നത്. പ്രദേശത്തെ പ്രധാന ആകർഷണമാണ് ഈ നിർമ്മിതി. 1978 ൽ ബജാജ് ഗ്രൂപ്പാണ് ടവർ ആദ്യമായി നിർമ്മിച്ചത്.
ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ലാൽ ചൗക്കിലെ ക്ലോക്ക് ടവർ ജമ്മു കശ്മീരിന്റെ സംഭവബഹുലമായ യാത്രയിൽ, സാക്ഷ്യം വഹിച്ച സമയത്തെ പ്രതിഫലിപ്പിക്കുന്നു. ഈ പുനർവികസിപ്പിച്ച സെന്റിനൽ ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സമാധാനത്തിന്റെയും പുരോഗതിയുടെയും സമൃദ്ധിയുടെയും തെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് മന്ത്രി കുറിച്ചു.










