ചണ്ഡീഗഡ് : ഗ്രാമങ്ങളിൽ പഞ്ചായത്തിരാജ് സംവിധാനം നടപ്പിലാക്കുന്നത് എത്ര പ്രധാനമാണെന്ന് സ്വാതന്ത്ര്യം ലഭിച്ച് നാല് പതിറ്റാണ്ടുകളായിട്ടും കോൺഗ്രസിന് മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഭരണകാലത്ത് പഞ്ചായത്തീരാജ് ശക്തിപ്പെടുത്താൻ കൃത്യമായ ശ്രമങ്ങളൊന്നും നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഹരിയാന ക്ഷേത്രീയ പഞ്ചായത്തിരാജ് പരിഷത്ത് വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികസിത ഇന്ത്യയുടെ ലക്ഷ്യം സാക്ഷാത്കരിക്കാനും ‘അമൃത് കാൽ ‘ പ്രമേയങ്ങൾ നിറവേറ്റാനും രാജ്യം ഇന്ന് ഒറ്റക്കെട്ടായി മുന്നോട്ട് പോവുകയാണെന്ന് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ പ്രസംഗത്തിൽ പറഞ്ഞു. അമൃത് കാലിന്റെ 25 വർഷത്തെ യാത്രയിൽ കഴിഞ്ഞ ദശകങ്ങളിലെ അനുഭവങ്ങൾ നാം മനസ്സിൽ സൂക്ഷിക്കണം എന്നും അദ്ദേഹം സൂചിപ്പിച്ചു.
ഇന്ന് വികസിത ഇന്ത്യയുടെ പാത നഗരങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നു പോകുന്നുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇപ്പോൾ ഉൾനാടുകളിലും ചെറുപട്ടണങ്ങളിലും പുതിയ പ്രതീക്ഷയും ഊർജ്ജവും ദൃശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഫരീദാബാദിലെ സൂരജ്കുണ്ഡിൽ നടന്ന പരിപാടിയിൽ ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ, സംസ്ഥാന ബിജെപി അധ്യക്ഷൻ ഒ പി ധൻഖർ, മറ്റ് ബിജെപി നേതാക്കൾ എന്നിവരും പങ്കെടുത്തു.
Discussion about this post