2025-ൽ ഓപ്പണറായും വൈസ് ക്യാപ്റ്റനായും തിരിച്ചെത്തിയതിനുശേഷം, കഴിഞ്ഞ 15 ടി20 ഇന്നിംഗ്‌സുകളിൽ നിന്ന് ഒരു അർദ്ധസെഞ്ച്വറി പോലും ഗില്ലിന് നേടാൻ സാധിച്ചില്ല. അതിനിടയിൽ അദ്ദേഹത്തിന്റെ ശരാശരി 25-ൽ താഴെയായി, സ്ട്രൈക്ക് റേറ്റ് 140 കടക്കാൻ പോലും പരാജയപ്പെട്ടു. എന്നിരുന്നാലും, കഴിഞ്ഞ നാളുകളിൽ ഇന്ത്യൻ ടീമിന്റെ പോസ്റ്റർ ബോയ് ആയിരുന്ന ഗില്ലിനെ പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒഴിവാക്കുമെന്ന് ആരും കരുതിയിരുന്നില്ല.
ഗില്ലിന്റെ മോശം ഫോമും സഞ്ജുവിന്റെ തകർപ്പൻ ഫോമും വാർത്തകളിൽ നിറഞ്ഞപ്പോൾ പോസ്റ്റർ ബോയിയെ മറ്റ് വഴികൾ ഇല്ലാതെ സെലെക്ടർമാർക്ക് ഒഴിവാക്കേണ്ടതായി വന്നു. മറ്റൊരു കീപ്പറായ ജിതേഷ് കിട്ടുന്ന അവസരത്തിലൊക്കെ തിളങ്ങിയെങ്കിലും ലോകകപ്പിൽ ഹാർദിക്കിന് പിന്തുണ നൽകാൻ പറ്റുന്ന ഫിനിഷർ റോൾ ചെയ്യാൻ പറ്റുന്ന റിങ്കു സിംഗിനെയും അവർ ടീമിലേക്ക് തിരഞ്ഞെടുത്തു. ഇങ്ങനെയാകെ നോക്കിയാൽ മൊത്തത്തിൽ സെലെക്ഷൻ ഞെട്ടിച്ചു.
എങ്ങനെയാണ് ബിസിസിഐ സെലക്ടർമാർ ഈ തീരുമാനത്തിലേക്കെത്തിയത്? പുതിയ റിപ്പോർട്ട് പ്രകാരം, എല്ലാ ബിസിസിഐ സെലക്ടർമാരും ഗില്ലിനെ ഒഴിവാക്കുന്ന കാര്യത്തിൽ എല്ലാ സെലെക്ടർമാരും ഒരേ നിലപാടിൽ ആയിരുന്നില്ല. പത്രപ്രവർത്തകൻ രാജീവ് മിശ്രയുടെ അഭിപ്രായത്തിൽ ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും ഒരിക്കലും ഗില്ലിനെ ഒഴിവാക്കണമെന്ന് ആഗ്രഹിച്ചിരുന്നില്ല. അഗാർക്കറുടെ നേതൃത്വത്തിലുള്ള ബിസിസിഐ സെലക്ഷൻ കമ്മിറ്റിയിൽ ശിവ് സുന്ദർ ദാസ്, അജയ് രത്ര, പുതുതായി നിയമിതരായ സെലക്ടർമാരായ ആർപി സിംഗ്, പ്രഗ്യാൻ ഓജ എന്നിവർ ഉൾപ്പെടുന്നു.
ആർപി സിംഗ്, പ്രഗ്യാൻ ഓജ, മറ്റൊരു സെലക്ടർ എന്നിവർ ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുന്നതിനെ എതിർത്തതായി റിപ്പോർട്ടുകൾ വന്നു. സെലക്ഷൻ മീറ്റിംഗിന് മുമ്പ് ഈ മൂന്ന് പേരും തീരുമാനമെടുത്തു, ഇപ്പോൾ ടി20 ലോകകപ്പ് ടീമിൽ ഗിൽ സ്ഥാനം അർഹിക്കുന്നില്ല എന്നവർ പറഞ്ഞു. അഗാർക്കറിന് ഈ നിർദേശത്തോട് താത്പര്യം ഇല്ലായിരുന്നു എങ്കിൽ പോലും അവസാനം ഭൂരിപക്ഷ തീരുമാനത്തോട് യോജിക്കേണ്ടി വന്നു.












Discussion about this post