ന്യൂഡൽഹി : ഡൽഹിയിൽ നിന്നും മുംബൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എയർ ഇന്ത്യയുടെ ബോയിംഗ് 777-300ER വിമാനം (VT-ALS) AIC 887 എന്ന വിമാനമാണ് ഡൽഹിയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഗുരുതരമായ സാങ്കേതിക തകരാർ അനുഭവപ്പെട്ടതിനെ തുടർന്നാണ് വിമാനം അടിയന്തരമായി താഴെയിറക്കിയത്. സംഭവത്തിൽ കേന്ദ്രസർക്കാർ റിപ്പോർട്ട് തേടി.
വിമാനം പറന്നുയർന്നതിന് പിന്നാലെ തന്നെ വലത് എഞ്ചിൻ ആകാശത്ത് വെച്ച് ഓഫായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുലർച്ചെ 3:20 ന് പുറപ്പെട്ടത്. പറന്നുയർന്നപ്പോൾ വലതുവശത്തെ എഞ്ചിനിൽ അസാധാരണമായി കുറഞ്ഞ എൻജിൻ ഓയിലിലെ മർദ്ദം പൈലറ്റുമാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. എഞ്ചിൻ നമ്പർ 2 ലെ എഞ്ചിൻ ഓയിൽ മർദ്ദം വൈകാതെ തന്നെ പൂജ്യമായി കുറഞ്ഞു. ഇതോടെ വിമാനം അടിയന്തരമായി താഴെ ഇറക്കുകയായിരുന്നു.










Discussion about this post