മുംബൈ : മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിക്ക് പിന്നാലെ പ്രതിപക്ഷസഖ്യമായ മഹാ വികാസ് അഘാഡി പിളർപ്പിലേക്ക്. വരാനിരിക്കുന്ന മുംബൈ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനു മുന്നോടിയായി സഖ്യത്തിൽ മാറ്റങ്ങൾ വരുത്തുമെന്നാണ് സൂചന. ഇനിയുള്ള തിരഞ്ഞെടുപ്പുകളിൽ തനിയെ മത്സരിക്കാൻ ആണ് കോൺഗ്രസിന്റെ തീരുമാനം. ശിവസേന യു ബി ടി ഗ്രൂപ്പുമായുള്ള സഖ്യം ദോഷകരമാണെന്ന വിലയിരുത്തലിനെ തുടർന്നാണ് കോൺഗ്രസിന്റെ ഈ തീരുമാനം.
അതേസമയം ശിവസേന യു ബി ടി മഹാരാഷ്ട്ര നവനിർമാൺ സേനയുമായി ഒരുമിച്ച് പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ശിവസേന (യുബിടി) എംപി സഞ്ജയ് റൗത്ത് തന്റെ പാർട്ടിയും മഹാരാഷ്ട്ര നവനിർമ്മാൺ സേനയും (എംഎൻഎസ്) തമ്മിലുള്ള സീറ്റ് വിഭജന ചർച്ചകൾ അന്തിമമാക്കിയതായി സ്ഥിരീകരിച്ചു. താക്കറെ സഹോദരന്മാർ ഒന്നിച്ചുനിന്നാൽ രക്ഷപ്പെടാം എന്നുള്ള കണക്കുകൂട്ടലിലാണ് ഉദ്ദവും രാജ് താക്കറെയും ഒന്നിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരിക്കുന്നത്.
ശിവസേനയിലും എൻസിപിയിലും ഉണ്ടായ പിളർപ്പിനും ശേഷമുള്ള ആദ്യ ബിഎംസി (ബ്രിഹാൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ) തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എംഎൻഎസിനെ സഖ്യത്തിന്റെ ഭാഗമാക്കുന്നതിലുള്ള എതിർപ്പ് മൂലമാണ് കോൺഗ്രസ് സഖ്യം വിടാനും ഒറ്റയ്ക്ക് മത്സരിക്കാനും തീരുമാനിച്ചതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.










Discussion about this post