2026 ലെ ഐപിഎൽ ലേലത്തിൽ ന്യൂസിലൻഡ് പേസർ ജേക്കബ് ഡഫിയെ സ്വന്തമാക്കിയതിന് മുൻ ഓൾറൗണ്ടർ രവിചന്ദ്രൻ അശ്വിൻ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) പ്രശംസിച്ചു. എല്ലാ ഫോർമാറ്റുകളിലും കിവി സീമർ മികച്ച ഫോമിലാണ് നിൽക്കുന്നത്. മൗണ്ട് മൗംഗനുയിയിൽ വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടെസ്റ്റിൽ ഒമ്പത് വിക്കറ്റുകൾ വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ പ്രകടനം.
ഇന്ത്യയുടെ വരുൺ ചക്രവർത്തിക്ക് പിന്നിൽ നിലവിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനത്തുള്ള ടി20 ഐ ബൗളർ കൂടിയാണ് ഡഫി. അതേസമയം, 2026 ലെ ഐപിഎൽ ലേലത്തിൽ ആർസിബി സീമറെ അദ്ദേഹത്തിന്റെ അടിസ്ഥാന വിലയായ ₹2 കോടിക്ക് സ്വന്തമാക്കുകയിരുന്നു. രവിചന്ദ്രൻ അശ്വിൻ പറഞ്ഞ വാക്കുകൾ ഇങ്ങനെ:
“ജേക്കബ് ഡഫി എന്തൊരു ക്രിക്കറ്റ് താരമാണ്. 2025 അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച വർഷമായിരുന്നു. വിൻഡീസിനെതിരായ ടെസ്റ്റുകളിൽ 15.43 ശരാശരിയിൽ 23 വിക്കറ്റുകൾ അവൻ വീഴ്ത്തി. MOS ഉം അദ്ദേഹം നേടി. ടി20യിൽ 18.9 ശരാശരിയിൽ 57 വിക്കറ്റുകളും, 7.89 ഇക്കോണമിയും, 53.1% ഡോട്ട് ബോൾ റേറ്റും ഉൾപ്പെടെ 2025 ൽ സെൻസേഷണൽ ആയ ട്വന്റി20 ബൗളർ എന്ന നിലയിൽ അദ്ദേഹം നിലവിൽ ഏറ്റവും മികച്ചവനാണ്. 2 കോടി രൂപക്ക് അതാരൊമൊരു താരത്തെ കിട്ടുന്നത് വമ്പൻ ലാഭമാണ്. ആർസിബിക്ക് അടിച്ചത് ലോട്ടറിയാണ്.” അശ്വിൻ പറഞ്ഞു.
ഡഫി തന്റെ കരിയറിൽ ഒരിക്കലും ഒരു ഐപിഎൽ മത്സരം കളിച്ചിട്ടില്ല എങ്കിലും ടി 20 ഫോർമാറ്റിൽ വലിയ അനുഭവസമ്പത്തുള്ള താരമാണ്. 156 മത്സരങ്ങളിൽനിന്ന് 24.33 ശരാശരിയിലും 8.35 ഇക്കോണമിയിലും 178 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.












Discussion about this post