“ഓസ്‌ട്രേലിയയിൽ കളിക്കുക എന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണ്, വേണമെങ്കിൽ നിങ്ങൾക്ക് ഇംഗ്ലണ്ടിനോട് അതിനെക്കുറിച്ച് ചോദിച്ചു നോക്കാം.”മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. മറ്റേത് രാജ്യത്ത് കളിക്കുമ്പോൾ പോലും ഈ ബുദ്ധിമുട്ട് തോന്നിയിട്ടില്ല എന്നാണ് രോഹിത് പറഞ്ഞത്.
ഗുരുഗ്രാമിൽ നടന്ന ഒരു ചടങ്ങിൽ (Masters Union Event) സംസാരിക്കവെയാണ് രോഹിത് ഒരു ചോദ്യത്തിന്റെ മറുപടിയായി ഇങ്ങനെ പ്രതികരിച്ചത്. ഓസ്‌ട്രേലിയൻ മണ്ണിലെ വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇംഗ്ലണ്ട് ടീമിനെ പരാമർശിക്കുകയായിരുന്നു. ഓസ്‌ട്രേലിയയിൽ നടന്ന ആഷസ് പരമ്പരയിൽ ഇംഗ്ലണ്ട് നേരിട്ട കനത്ത പരാജയത്തെ പരോക്ഷമായി പരിഹസിക്കാനാണ് രോഹിത് ഇങ്ങനെ പറഞ്ഞത്. ആദ്യ രണ്ട് ടെസ്റ്റുകളും മൂന്ന് ദിവസത്തിനുള്ളിൽ ഇംഗ്ലണ്ട് തോറ്റിരുന്നു. മൂന്നാം ടെസ്റ്റിൽ കുറച്ച് കൂടി പോരാട്ടവീര്യം കാണിച്ചെങ്കിലും അതിലും പരാജയപ്പെട്ടതോടെ പരമ്പര ( 3 – 0 ) ഇപ്പോൾ തന്നെ അടിയറവ് വെച്ചു.
ഈ അടുത്ത് നടന്ന ബോർഡർ – ഗവാസ്‌ക്കർ ട്രോഫിയിൽ ഓസ്‌ട്രേലിയയോട് അവരുടെ മണ്ണിൽ പരാജയപ്പെട്ടെങ്കിലും അതിന് മുമ്പ് ആ മണ്ണിൽ നടന്ന രണ്ട് ട്രോഫിയും ഇന്ത്യ തന്നെയാണ് നേടിയത്. ആ ഇന്ത്യൻ ടീമിന് പോലും ഓസ്‌ട്രേലിയൻ പര്യടനങ്ങൾ എളുപ്പമായിരുന്നില്ല എന്നും എങ്കിലും ഇംഗ്ലണ്ടിനെക്കാൾ മികച്ച രീതിയിൽ ഇന്ത്യ അവിടെ പോരാടിയിട്ടുണ്ടെന്ന സൂചനയും രോഹിത്തിന്റെ വാക്കിലുണ്ട്.
ഇതേ ചടങ്ങിൽ വെച്ചാണ് 2023 ഏകദിന ലോകകപ്പ് ഫൈനലിലെ പരാജയത്തിന് ശേഷം താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ചിന്തിച്ചിരുന്നുവെന്നും രോഹിത് വെളിപ്പെടുത്തിയത്.












Discussion about this post