Tuesday, August 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

വിഷുദിനത്തിൽ പടക്കം പൊട്ടിച്ചത് തമ്മിൽ തല്ലിലേക്ക്; പാനൂരിൽ സിപിഎം പ്രവർത്തകർ തമ്മിൽ കയ്യാങ്കളി; പരസ്പരം ഏറ്റുമുട്ടി സഖാക്കൾ

by Brave India Desk
Aug 8, 2023, 11:44 am IST
in Kerala
Share on FacebookTweetWhatsAppTelegram

പാനൂർ : പാനൂരിൽ സി പി എം പ്രവർത്തകർക്കിടയിൽ വിഭാഗീയത. പ്രാദേശികമായി ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിൽ രാഷ്ട്രീയേതരകാരണങ്ങളിൽ ഉണ്ടായ കലഹമാണ് പ്രശനങ്ങൾക്കു തുടക്കം. കഴിഞ്ഞ വിഷുദിനത്തില്‍ പടക്കം പൊട്ടിച്ചതുമായി ബന്ധപ്പെട്ടു ചമ്പാട് സിപിഎം പ്രവര്‍ത്തകര്‍ രണ്ടു ചേരിതിരിഞ്ഞു സംഘർഷം നടന്നിരുന്നു. ഏറ്റുമുട്ടലിന്റെ വക്കിലെത്തിയതോടെ സ്ഥലത്തു എത്തിയ പോലീസ് കർശന നടപടി സ്വീകരിച്ചതിനെ തുടർന്നാണ് ഇരു വിഭാഗവും തെരുവ് പോരാട്ടത്തിൽ നിന്നും പിൻതിരിഞ്ഞത്. എന്നാൽ ഇരു വിഭാഗങ്ങളും തമ്മിലുള്ള പോര് തുടരുകയാണ്.

പോലീസിന് രഹസ്യ വിവരങ്ങൾ നൽകിയെന്ന ആരോപണത്തിൽ സി പി എം പ്രവര്‍ത്തകന്റെ വീടിനു നേരെ അക്രമണം നടത്തിയിരുന്നു . വീടിനു നേരെ സ്‌ഫോടക വസ്തുക്കൾ എറിയുകയും ചെടിച്ചട്ടികളും മറ്റു ഉപകരണങ്ങളും തകർക്കുകയും ചെയ്തിരുന്നു. പ്രവർത്തകന്റെ വീട് അക്രമിച്ചതുമായി ബന്ധപെട്ടു പാനൂര്‍ പോലീസ് കേസെടുത്തിരുന്നു. പാര്‍ട്ടി ഏരിയാ നേതൃത്വം പ്രശ്നത്തിൽ ഇടപെട്ടു ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നു എങ്കിലും ഫലമുണ്ടായില്ല . ഈ സംഭവത്തിലാണ് സിപിഎം കെ.സി.കെ ബ്രാഞ്ച് കമ്മിറ്റിയംഗവും ലോക്കല്‍ വളണ്ടിയര്‍ ക്യാപ്റ്റനുമായ ചമ്പാട് കണിയാന്‍ കണ്ടിയില്‍ രാഗേഷിനെതിരെ കാപ്പ ഉൾപ്പെടെയുള്ള ഒന്നിലേറെ കേസുകൾ ചുമത്തപ്പെടുന്നത്.

Stories you may like

‘തീവ്രമഴ തുടരുന്നു; വിദ്യാർത്ഥികൾക്ക് ആശ്വാസം!’: നാളെ വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; അറിയാം വിവരങ്ങൾ

അതിവേഗ റെയിൽ കേരളം വേണ്ടെന്നുവച്ചു ; കഞ്ചിക്കോട് റെയിൽവേ കോച്ച് ഫാക്ടറി പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്ര സർക്കാർ

പാർട്ടിയുടെ സജീവ പ്രവർത്തകനായ രാഗേഷിനെതിരെ കാപ്പ ചുമത്തി നാടുകടത്തിയതിനെതിരെ ചമ്പാട് ടൗണില്‍ സ്ത്രീകളടക്കമുളള നൂറോളം പാർട്ടി പ്രവര്‍ത്തകര്‍ പോലീസിനെതിരെ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. പ്രതിഷേധ പ്രകടനത്തിന് പ്രാദേശിക നേതൃത്വത്തിന്റെ പിന്‍തുണയുണ്ടായിരുന്നുവെന്നാണ് സൂചന. രാഗേഷിനെതിരെ കാപ്പ ചുമത്തിയതില്‍ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിപിഎം ലോക്കല്‍ സെക്രട്ടറി കെ ജയരാജന്‍ അറിയിച്ചിട്ടുണ്ട്. ഇതിനെതിരെ അപ്പീല്‍ നല്‍കാനാണ് പാർട്ടി തീരുമാനം. എന്നാല്‍ കഴിഞ്ഞ ദിവസം പോലീസിനെതിരെ നടന്ന പ്രതിഷേധ പ്രകടനം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍ സിപിഎം പ്രവര്‍ത്തകനെതിരെ കാപ്പ ചുമത്തിയതില്‍ പ്രതിഷേധിച്ചുകൊണ്ടു നടത്തിയ പ്രകടനത്തിനെതിരെ കേസെടുത്തിട്ടില്ലെന്ന് പാനൂര്‍ പോലീസ് അറിയിച്ചു. പാർട്ടിയിൽ തുടരുന്ന തമ്മിൽ തല്ലിൽ ജില്ലാ നേതൃത്വങ്ങള്‍ പെട്ടെന്ന് ഇടപെടണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഇപ്പോൾ ശക്തമായിട്ടുണ്ട്.

Tags: kannurcpim
Share1TweetSendShare

Latest stories from this section

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എന്തിനാണ് ഇത്ര തിടുക്കം? ; എസ്. ശ്രീജിത്തിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകിയ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

‘മഴ മുന്നറിയിപ്പ് ലഭിച്ചില്ല; വീഴ്ച പരിശോധിക്കണം!’: സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി സണ്ണി ജോസഫിന്റെ വെളിപ്പെടുത്തൽ

കൂട്ടിയിടി ഒഴിവാക്കും കവച്; ഇത് തീവണ്ടിയുടെ കവചം

‘ചൈന അതിർത്തി ലക്ഷ്യമിട്ട് ഇന്ത്യയുടെ മാസ്റ്റർ പ്ലാൻ!’; ഭൂട്ടാൻ അതിർത്തിയിലേക്ക് പുതിയ റെയിൽവേ പാത, 272 കോടി അനുവദിച്ചു!

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്! ‘ഹെലികോപ്റ്റർ ധൂർത്തും സത്കാരവും ജനങ്ങൾ കാണുന്നുണ്ട്’: ആഞ്ഞടിച്ച് പി. രാജീവ്

Discussion about this post

Latest News

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

മന്ത്രിസഭാ വികസനത്തിന് പിന്നാലെ കർണാടക കോൺഗ്രസിൽ വൻ പൊട്ടിത്തെറി; രണ്ട് എംഎൽഎമാർ രാജിവെച്ചു ; അനുനയ നീക്കവുമായി ഡികെ ശിവകുമാർ

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

തിരഞ്ഞെടുപ്പിന് 4മാസം മുൻപ് ബിജെപി വിട്ട് മമതയ്ക്കൊപ്പം ചേർന്നു; ജനവിധിയിൽ തിരിച്ചടി കിട്ടിയതോടെ തൃണമൂലിൽ നിന്നും രാജിവെച്ച് ചന്ദ്ര കുമാർ ബോസ്

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ആദ്യ വർഷം തന്നെ ₹100 കോടി! കൃതി സനണിന്റെ Master Mind Strategy!

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

ശ്വാസതടസ്സം മാറിയ ഉടൻ ഇൻഹേലർ ഒഴിവാക്കുന്നവരാണോ നിങ്ങൾ?

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

നിങ്ങൾ കഴിക്കുന്ന സ്നാക്കുകൾ രോഗം ക്ഷണിച്ചുവരുത്തുന്നുണ്ടോ? ക്യാൻസർ ഡോക്ടറുടെ ഈ ലിസ്റ്റ് നിങ്ങളുടെ കണ്ണ് തുറപ്പിക്കും

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

കുട്ടികളിലെ ‘ഡിജിറ്റൽ വാശി’ കാണാതെ പോകരുത്!

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

വേണ്ട, വയറുനിറഞ്ഞു മണ്ണിലെ നൈട്രജൻ കഴിച്ച്  ചെടികൾ പറയും ‘സ്റ്റോപ്പ്’

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

“ഗ്ലാമർ മാത്രമല്ല, ബിസിനസ്സും അറിയാം!” കത്രീന കൈഫിന്റെ മാസ്സ് വിജയം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies