ന്യൂഡൽഹി: ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ കോൺഗ്രസും സിപിഎമ്മും മത്സരിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. ഇല്ലാത്ത ഏകസിവിൽ കോഡിനെതിരെ പ്രമേയം പാസാക്കിയതിലൂടെ നിയമസഭാ വേദിയെ ഭരണ പ്രതിപക്ഷങ്ങൾ പരിഹാസ്യമാക്കി. കോൺഗ്രസ്സ് പിണറായി വിജയന്റെ മുന്നിൽ പൂച്ചയെപോലെ മാറി ഇരിക്കുകയാണെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
ഇല്ലാത്ത ഏകസിവിൽ കോഡിനെതിരെ പ്രമേയം പാസാക്കിയതിലൂടെ നിയമസഭാവേദിയെ ഭരണ പ്രതിപക്ഷങ്ങൾ പരിഹാസ്യമാക്കി. ഇസ്ലാമിക മതതീവ്രവാദികളെ പ്രീണിപ്പിക്കാനാണ് ഇരുപക്ഷവും മൽസരിക്കുന്നത്. ഗണപതി നിന്ദയിൽ സ്പീക്കർ ഇതുവരെ മാപ്പ് പറയാൻ തയ്യാറായിട്ടില്ല. അത് ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും വിഷയമല്ലന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.
വിലക്കയറ്റമടക്കം ജനകീയ വിഷയങ്ങൾ പരിഗണിക്കാൻ ഉണ്ടായിട്ടും അത് മാറ്റിവെച്ച് ഇസ്ലാമിക മതമൗലികവാദികളെ സന്തോഷിപ്പിക്കുകയാണ് നിയമസഭയിൽ ഇരിക്കുന്നവർ. നരേന്ദ്രമോദിയെ വിമർശിക്കാൻ നൂറ് നാവുള്ള കോൺഗ്രസ്സ് പിണറായി വിജയന്റെ മുന്നിൽ പൂച്ചയെപോലെ മാറി ഇരിക്കുകയാണെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. ഭൂരിപക്ഷ സമൂഹം രണ്ടാംകിട പൗരന്മാർ ആണോ എന്ന ചോദ്യത്തിന് സിപിഎമ്മും കോൺഗ്രസും മറുപടി പറയണം എന്നും വി. മുരളീധരൻ ആവശ്യപ്പെട്ടു.
Discussion about this post