ഇസ്ലമാബാദ്: ബ്രസല്‍സ് ഉച്ചക്കോടിയ്ക്ക് ശേഷം ഇന്ത്യ-പാക്ക് ബന്ധം ഏറ്റവും വഷളായി എന്ന അന്താരാഷ്ട്ര തലത്തിലുള്ള വിലയിരുത്തലുകളില്‍ സന്തോഷിച്ചിരുന്ന പാക് ഭീകര സംഘടനകള്‍ക്കും, വിഘടന വാദി നേതാക്കള്‍ക്കും വലിയ തിരിച്ചടിയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വിദേശകാര്യ മന്ത്രി സുഷമ സ്വരാജും നടത്തുന്ന നയതന്ത്ര നീക്കങ്ങള്‍. മുംബൈ ഭീകരാക്രമണത്തിന്റെ ആസൂത്രകന്‍ ഹഫീസ് സയീദ് ഉള്‍പ്പടെയുള്ള സംഘം ഇന്ത്യന്‍ നീക്കങ്ങളില്‍ പരിഭ്രാന്തരാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരതയെ ഉന്മൂലനാശനം ചെയ്യാന്‍ പാക്കിസ്ഥാന് ഉന്നതതലത്തില്‍ അജിത് ഡോവല്‍ നടത്തുന്ന നീക്കങ്ങളാണ് പാക് ഭീകരസംഘടനകള്‍ക്ക് കൂടുതല്‍ തലവേദന സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ദിവസം ബാങ്കോക്കില്‍ പാക്കിസ്ഥാന് സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ജാന്‍ജുവയുമായി ഡോവല്‍ നടത്തിയ ചര്‍ച്ചകള്‍ ആണ് ഇതില്‍ പ്രധാനം. സൈന്യത്തിന്റെ ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മറികടന്ന് ഡോവലുമായി സര്‍ക്കാര്‍ കൂടിക്കാഴ്ച നടത്തിയത് ഇവരില്‍ അമ്പരപ്പുണ്ടാക്കി. ഇന്ത്യ-പാക് ബന്ധം ദൃഢമാകുമെന്ന ദാരണ ഉണ്ടാക്കാന്‍ സുഷമ സ്വരാജിന്റെ പാക് സന്ദര്‍ശനം കൊണ്ട് സാധ്യമായി,
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയിടെ പാക്കിസ്ഥാന് സന്ദര്‍ശിക്കുമെന്ന വാര്‍ത്ത കൂടി പുറത്ത് വന്നതോടെ അസ്വസ്ഥരാണ് പാക് ഭീകര സംഘടന നേതാക്കളും സൈന്യത്തിലെ ചില വിഭാഗവും.
ഭീകരതയ്ക്കെതിരെ സന്ധിയില്ല നിലപാട് എന്ന സന്ദേശമാണ് ഡോവല്‍ ചര്‍ച്ചകളില്‍ മുന്നോട്ട് വെക്കുന്നത്. പാക്കിസ്ഥാന് ഭീകരതയുടെ വേരറുക്കുകയെന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം മുന്നോട്ട് പോകുന്നത്. ഭീകരതയ്ക്കെതിരയുള്ള നടപടികള്‍ കടുപ്പിക്കണമെന്നു ഡോവല്‍ നസീര്‍ ജാര്ജ്ജുവയോട് കര്‍ശനമായി ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്.
അതേസമയം സുഷമയാകട്ടെ ഇന്ത്യന്‍ നിലപാടുകള്‍ പാക് ഭരണ നേതൃത്വത്തെകൊണ്ട് അംഗീകരിപ്പിക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നത്. സുഷമയ്ക്ക് അതിനു കഴിയുമെന്ന് വിദേശകാര്യ വിദഗ്ധര്‍ വിശ്വസിക്കുന്നു. പാക്ക്് ഭരണകൂടത്തില്‍ തീവ്രവാദ സംഘടനകള്ക്കുള്ല സ്വാധീനം ദ്വിമുഖ തന്ത്രത്തിലൂടെ ഇന്ത്യനഷ്ടപ്പെടുത്തുമെന്നാണ് ഹഫീസ് സയീദിനെ പോലെയുള്ളവര്‍ കണക്ക് കൂട്ടുന്നത്. ഇക്കാര്യത്തില്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ ഇന്ത്യയ്ക്കുണ്ട് എന്നതും അവരെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
ഭീകരതയ്ക്കെതിരെ ഇന്ത്യയും-പാക്കിസ്ഥാനും-അഫ്ഗാനിസ്ഥാനും ഒന്നിച്ച് പോരാടണമെന്ന സന്ദേശമാണ് സുഷമ സ്വരാജ് അഫ്ഗാന് ഉച്ചക്കോടിയ്ക്കിടെ പങ്കുവച്ചത്. തീവ്രവാദ കേന്ദ്രങ്ങള്‍ ഒരുമിച്ച് തകര്‍ക്കണമെന്നും സുഷമ സ്വരാജ് പറഞ്ഞു.
അയല്‍ രാജ്യങ്ങളുമായി നസ്സ ബന്ധമാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്ന നവാസ് ഷെരീഫിന്റെ പ്രസ്താവനയും സജീവ ചര്‍ച്ചയായി. പാക് ഭരണകൂടത്തിന്റെ നിലപാടില്‍ ഇന്ത്യയുടെ നയതന്ത്രനീക്കങ്ങള്‍ മാറ്റമുണ്ടാക്കി എന്നാണ് ഇത് കാണിക്കുന്നത്. ഭീകരസംഘടനകള്‍ ഭയപ്പെടുന്നതും ഇത് തന്നെയാണ്.
Discussion about this post