ബംഗളൂരു: മുഹമ്മദ് നബിയെ നിന്ദിക്കുന്നവരുടെ തലവെട്ടാൻ ആഹ്വാനം ചെയ്ത സയ്യിദ് അലി അക്ബർ ജാഗിർദാർ എന്ന ഇസ്ലാമിക സോഷ്യൽ മീഡിയ ഇൻഫ്‌ളൂവൻസറെ അറസ്റ്റ് ചെയ്ത് കർണാടക പോലീസ്. ഇയാളുടെ അമുസ്ലീങ്ങളെ ‘കാഫിറുകൾ’ എന്ന് വിളിച്ച് കൊല്ലാൻ പ്രേരിപ്പിക്കുന്ന വീഡിയോകൾ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കർണാടകയിൽ നിന്നുള്ള യാദ്ഗിരി ടൗൺ പോലീസ് സംഭവം ശ്രദ്ധയിൽപ്പെടുകയും പ്രതിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇപ്പോൾ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സ്ഥിരീകരിച്ചു.പ്രവാചകനെ അധിക്ഷേപിക്കുന്നവരുടെ തല വെട്ടുക,” ”ഖുർആനിൽ കാഫിർമാർക്ക് നരകമാണ് ഒരേയൊരു സ്ഥലം,” ”മുസ്ലീം സ്ത്രീകളുമായി ബന്ധമുള്ള ഹിന്ദു പുരുഷന്മാരെ കൊല്ലുക എന്നിങ്ങനെയായിരുന്നു പ്രതിയുടെ ആഹ്വാനങ്ങൾ.
കാഫിറുകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇന്റർനെറ്റിൽ വൈറലായതിന് ഒരു ദിവസത്തിന് ശേഷം, പ്രതി തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്ന് വീഡിയോ ഡിലീറ്റ് ചെയ്തു. പ്രതികൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്ത പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Discussion about this post