മലയാള ചലച്ചിത്ര ചരിത്രത്തിലെ സമാനതകളില്ലാത്ത ക്ലാസിക്കുകളിൽ ഒന്നായ ഭാരതം കാണാത്ത ആളുകൾ കുറവായിരിക്കും. സംഗീതം തൊഴിലായി സ്വീകരിക്കുന്ന ഒരു കുടുംബത്തിൽ സംഭവിക്കുന്ന കഥയാണ് . സിബി മലയിൽ – ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന ഈ ചിത്രം ഇന്നും പ്രേക്ഷകമനസ്സുകളിൽ ഒരു നൊമ്പരമായി നിലനിൽക്കുന്നു.
ജ്യേഷ്ഠനും (നെടുമുടി വേണു) അനുജനും (മോഹൻലാൽ) തമ്മിലുള്ള ആത്മബന്ധം അവർ കാരണം കുടുംബം അനുഭവിക്കുന്ന സന്തോഷവുമാണ് സിനിമയുടെ തുടക്ക ഭാഗം കാണിക്കുന്നത് എങ്കിൽ അവർക്കിടയിൽ സംഗീതം സൃഷ്ടിക്കുന്ന ഈഗോ പ്രശ്നങ്ങൾ വരുന്നതോടെ സിനിമയുടെ ട്രാക്ക് മാറുന്നു.
അപകർഷതാബോധവും ഈർഷയും ഒരു മനുഷ്യനെ എത്രമാത്രം നശിപ്പിക്കാം എന്നതിന്റെ തെളിവാണ് ഇതിൽ നെടുമുടി വേണു അവതരിപ്പിച്ച കല്ലൂർ “രാമ” രാമനാഥൻ. നല്ല കഴിവുള്ള, ഏത് വേദിയെയും കൈയിലെടുക്കുന്ന സംഗീതം വശമുള്ള രാമ നാഥന് കുടുക്കാവുന്നത് മദ്യപാനമാണ്. ഏതൊരു വലിയ കലാകാരൻ ആണെങ്കിലും മദ്ധ്യം അയാളിൽ ഭരണം നടത്താൻ തുടങ്ങുമ്പോൾ പതുക്കെ അയാളുടെ സംഗീതം അയാളിൽ നിന്നും അകലാൻ തുടങ്ങുന്നു. അങ്ങനെ മധ്യം അയാളെ കീഴ്പ്പെടുത്തിയ ഒരു വേദിയിൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്ന് തോന്നുമ്പോൾ അനിയൻ അയാൾക്ക് പകരം പാടുന്നു. ശേഷം ഇരുവരുടെയും ജീവിതം മാറുന്നു.
രവീന്ദ്രൻ മാഷിന്റെ സംഗീതവും മോഹൻലാലിന്റെ അഭിനയവും ഒത്തുചേർന്നപ്പോൾ ‘ഭരതം’ ഒരു ഗാനരൂപത്തിലുള്ള നോവലായി മാറി. സംഗീതത്തിലൂടെ ആത്മാവിനെ കണ്ടെത്താനും പാപങ്ങളിൽ നിന്ന് മോചനം നേടാനുമുള്ള ശ്രമം ചിത്രത്തിലുടനീളം കാണാം.
മോഹൻലാലിന് തന്റെ കരിയറിലെ ആദ്യത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരം നേടിക്കൊടുത്ത ചിത്രമാണ് ഭരതം. “രാമകഥാ ഗാനലയം…” എന്ന ഗാനം ചിത്രീകരിക്കുമ്പോൾ മോഹൻലാൽ പ്രകടിപ്പിച്ച ഭാവങ്ങൾ ഒരു ഗായകൻ പോലും അത്ഭുതത്തോടെ നോക്കിനിൽക്കുന്നവയാണ്.
കാണാത്ത ആളുകൾ ഉണ്ടെങ്കിൽ ഈ ലോഹിതദാസ് മാജിക്ക് കാണാവുന്നതാണ്.













Discussion about this post