ന്യൂഡൽഹി : ക്വിറ്റ് ഇന്ത്യ സമരം 81 വർഷം തികയുന്ന വേളയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിൽ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അഴിമതി രഹിത ഇന്ത്യ, പ്രീണനം ഇല്ലാത്ത ഇന്ത്യ, രാജകുടുംബവാഴ്ച ഇല്ലാത്ത ഇന്ത്യ എന്നാണ് അമിത് ഷാ ട്വിറ്ററിൽ കുറിച്ചത്. പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യമിട്ടുള്ള ഒളിയമ്പാണ് അമിത് ഷായുടെ ട്വീറ്റ് എന്നാണ് വിലയിരുത്തൽ.
‘രാഷ്ട്രം ഇന്ന് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുമ്പോൾ, എല്ലാ ആഗസ്റ്റ് 9നും ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെയും അതിന് നേതൃത്വം നൽകിയ മഹാത്മാക്കളുടെയും സുഗന്ധമാണ് ഓർക്കുന്നത്. ഒരേ സ്വരത്തിൽ മുന്നേറാനുള്ള പ്രചോദനം ഇത് നമ്മുടെ ഹൃദയങ്ങളിൽ നിറയ്ക്കുന്നു: ‘അഴിമതി രഹിത ഇന്ത്യ. പ്രീണനം ഇല്ലാത്ത ഇന്ത്യ. രാജകുടുംബവാഴ്ച ഇല്ലാത്ത ഇന്ത്യ.-അമിത് ഷാ ട്വിറ്ററിൽ കുറിച്ചു.
ക്വിറ്റ് ഇന്ത്യ സമരത്തിന്റെ വാർഷികത്തോടനുബന്ധിച്ച് ബിജെപി എംപിമാർ ബുധനാഴ്ച രാവിലെ പാർലമെന്റ് വളപ്പിൽ പ്രകടനം നടത്തിയിരുന്നു. കോൺഗ്രസ് ഇന്നും അഴിമതിയും രാജവംശനയങ്ങളും പിന്തുടരുകയാണെന്ന് നിഷികാന്ത് ദുബെ, രവിശങ്കർ പ്രസാദ് തുടങ്ങിയ നേതാക്കൾ പ്രതികരിച്ചു.
Discussion about this post